ഞാനില്ല ആരേലും കാണില്ലേ…! തകര്‍പ്പന്‍ റീല്‍സ് വീഡിയോയുമായി അനുശ്രീ!

നടി അനുശ്രീയുടെ ഏറ്റവും പുതിയ റീല്‍സ് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വെള്ളിത്തിര എന്ന ചിത്രത്തില്‍ പൃഥ്വിരാജും നവ്യ നായരും തകര്‍ത്ത് അഭിനയിച്ച ഗാനരംഗത്തിന്റെ വീഡിയോ തന്റേതായ രീതിയില്‍ അവതരിപ്പിച്ച് എത്തിയിരിക്കുകയാണ് താരം.…

നടി അനുശ്രീയുടെ ഏറ്റവും പുതിയ റീല്‍സ് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വെള്ളിത്തിര എന്ന ചിത്രത്തില്‍ പൃഥ്വിരാജും നവ്യ നായരും തകര്‍ത്ത് അഭിനയിച്ച ഗാനരംഗത്തിന്റെ വീഡിയോ തന്റേതായ രീതിയില്‍ അവതരിപ്പിച്ച് എത്തിയിരിക്കുകയാണ് താരം. വീഡിയോയിലുള്ള തന്റെ ഡ്യുവെറ്റ് പാര്‍ടണറെ ആരാധകര്‍ക്കായി അനുശീ പരിചയപ്പെടുത്തുണ്ട്. ജിഷ്ണുവാണ് അനുശ്രീയ്ക്ക് ഒപ്പം അഭിനയിച്ച് ഈ റീല്‍സ് വീഡിയോ മനോഹരമാക്കിയിരിക്കുന്നത്. മഹേഷ് ഭായിയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.

ഒരു വെള്ളിത്തിര ഓര്‍മ്മ എന്ന് ക്യാപ്ഷന്‍ കുറിച്ചാണ് അനുശ്രീ തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനുശ്രീയുടെ സുഹൃത്താണ് ജിഷ്ണു. ഫ്രണ്ട്‌സ്ഷിപ്പ് ഒരു മാജികാണ്…റീല്‍ ടൈം വിത്ത് മൈ ഫ്രണ്ട്, എന്നത്തേക്കുമുള്ള സൗഹൃദം എന്നെല്ലാം അനുശ്രീ വീഡിയോയ്ക്ക് ഹാഷ്ടാഗായി കുറിച്ചിട്ടുണ്ട്.

ഇതിന് മുന്‍പും അനുശ്രീ റീല്‍സ് വീഡിയോകള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് മുന്‍പാകെ എത്തിയിട്ടുണ്ട്. താരത്തിന്റെ വീഡിയോകള്‍ക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം, പുത്തന്‍ ഫോട്ടോഷൂട്ടുകളും അനുശ്രീ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

അനുശ്രീയുടെ അഭിനയത്തിന് ഒപ്പം സുഹൃത്തും കട്ടക്ക് നിന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത ഗംഭീര റീലുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു എന്നാണ് താരത്തോടായി ആരാധകര്‍ പറയുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)