ഇവൻ ഞങ്ങളുടെ രാജകുമാരൻ  മകന്റെ ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് അനുശ്രീ!!

മിനിസ്ക്രീൻ രംഗത്തു നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ആണ് അനുശ്രീ. പ്രണയ വിവാഹം ആയിരുന്ന താരത്തിന്റെ വീട്ടിൽ നിന്നും യാതൊരു വിധ പിന്തുണയും ലഭിച്ചരുന്നില്ല. ക്യാമറാമാൻ വിഷ്ണു സന്തോഷിനെയാണ് താരം വിവാഹം കഴിച്ചത്. ‘എന്റെ മാതാവ്’എന്ന സീരിയലിലെ ക്യാമറ മാൻ  ആയിരുന്നു വിഷ്ണു. അരയന്നങ്ങളുടെ വീട് എന്ന സീരയിലിൽ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത് എന്നാൽ  ആ പരിചയം പിന്നീട് പ്രണയ വിവാഹത്തിൽ കലാശിക്കുവായിരുന്നു.  വീടുവിട്ടിറങ്ങി വിവാഹം കഴിച്ച താരത്തിന് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

ഇതുവരെയും താരം 50 ഓളം സീരിയലുകളിൽ അഭിനയിച്ചു കഴിഞ്, ഓമന തിങ്കൾപക്ഷി  എന്ന പരമ്പരയിൽ  ഒരു ആൺകുട്ടിയുടെ വേഷം അഭിനയിച്ചു കൊണ്ടാണ് പ്രേഷകരുടെ മനസിൽ താരം ഇടം നേടിയത്. പൂക്കാലം വരവായി എന്ന സീരയലിൽ ആയിരുന്നു താരം ആവാസനമായി അഭിനയിച്ചത്. താരത്തിന്റെ  യഥാർത്ഥ പേര് പ്രകൃതി എന്നായിരുന്നു.  താരത്തിനെ ഒരു ആൺകുഞ്ഞു പിറന്നിരിക്കുന്നു എന്നുള്ള  സന്തോഷ വാർത്ത  നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു.

താരം ഗർഭിണി ആയിരുന്ന സമയത്തു നടത്തിയ വള കാപ്പ് ചടങ്ങുകൾ സോഷ്യൽ മീഡിയിലെല്ലാം പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം തന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കു വെച്ചെത്തിയിരിക്കുകയാണ്. ഇവൻ ഞങ്ങളുടെ രാജകുമാരൻ  ആരവ് ബേബി  മാതൃത്വം എല്ലാം മാറ്റും എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഗർഭിണി ആയി ആറു മാസം കഴിഞാണു  താരം അഭിനയിത്തിൽ നിന്നും വിട്ടുമാറി നിന്നതും, കുഞ്ഞിന്റെ ചിത്രത്തിന് നിരവധിപേരാണ് കമെന്റുകൾ പങ്കു വെച്ചിരിക്കുന്നത്.

Previous articleഇന്‍സ്റ്റാ പോസ്റ്റിന് ആലിയയ്ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം!!!
Next articleആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു!!! ‘മോണ്‍സ്റ്റര്‍’ ഉടന്‍ തിയ്യറ്ററിലെത്തും