‘കുട്ടികളായില്ലേ എന്നുമാത്രം ചോദിക്കരുത്’ ആരാധകര്‍ക്കുള്ള മറുപടിയുമായി അപര്‍ണയും ജീവയും-വീഡിയോ

സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി കപ്പിള്‍സാണ് അപര്‍ണയും ജീവയും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ജ്യൂസി ക്വസ്റ്റ്യന്‍സുമായെത്തി യൂട്യൂബിനെ ഞെട്ടിച്ച ഇവരുടെ വീഡിയോ പ്രേക്ഷകരെ ആകെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും. അപര്‍ണയുടെ യൂട്യൂബ്…

സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി കപ്പിള്‍സാണ് അപര്‍ണയും ജീവയും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ജ്യൂസി ക്വസ്റ്റ്യന്‍സുമായെത്തി യൂട്യൂബിനെ ഞെട്ടിച്ച ഇവരുടെ വീഡിയോ പ്രേക്ഷകരെ ആകെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും. അപര്‍ണയുടെ യൂട്യൂബ് ചാനലില്‍ നടത്തി വന്നിരുന്ന പോഡ്കാസ്റ്റ് ഷോ ആയ നോ ഫില്‍റ്ററിന്റെ അവസാന എപ്പിസോഡുമായിട്ടാണ് ഇവര്‍ വീണ്ടും എത്തിയിരിക്കുന്നത്. ഇതുവരെ പോഡ് കാസ്റ്റ് ഷോ ആയ നോ ഫില്‍റ്ററിന്റെ പ്രേക്ഷകരായി വലിയ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഇരുവരും ഷോ ആരംഭിച്ചത്. തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ഇരുവരും പ്രേക്ഷകരോട് പങ്കുവെച്ചു.

സൂപ്പര്‍ കുടുംബം എന്ന പരിപാടിയുടെ ഭാഗമാണ് ജീവയിപ്പോള്‍. വിധു പ്രതാപും ജ്യോത്സ്‌ന രാധാകൃഷ്ണനും റിമി ടോമിയും വിജയ് യേശുദാസും സിതാര കൃഷ്ണ കുമാറുമാണ് പരിപാടിയുടെ വിധികര്‍ത്താക്കളായി എത്തുന്നത്. ഈ ഷോയ്ക്ക് പിന്നാലെ ഇതിലും വലിയൊരു പരിപാടിയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് താനെന്നും എല്ലാ പ്രാര്‍ത്ഥനകളും സപ്പോര്‍ട്ടും കൂടെ ഉണ്ടാകണമെന്നും ജീവ പറഞ്ഞു. അതെങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ എനിക്കൊരു ഐഡിയയുമില്ല, നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന എന്റെ കൂടെ ഉണ്ടാകണമെന്നും ജീവ പറഞ്ഞിരുന്നു. അത് ജീവയ്ക്ക് നന്നായി തന്നെ ചെയ്യാന്‍ സാധിക്കുമെന്ന് അപര്‍ണയും പറയുന്നുണ്ട്. കുറച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് വെച്ചിട്ടുണ്ട്. ചിലപ്പോള്‍ ഓണത്തിനോ ഒരുപക്ഷേ അത് കഴിഞ്ഞിട്ടോ ഒരു സിനിമയുമായി താന്‍ എത്തുമെന്നും ജീവ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്റെ ഒപ്പമുള്ള അടുത്ത സിനിമ ആപ് കൈസേ ഹോയുടെ ഒഫിഷ്യല്‍ പ്രൊമോഷന്റെ തുടക്കം അപര്‍ണയുടെ യൂട്യൂബ് ചാനലിലൂടെയാകുമെന്നും ജീവ വ്യക്തമാക്കി. താനിപ്പോള്‍ കുറച്ച് സിനിമകളുടെ ഭാഗമാണെന്നും അതിന്റെ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം എന്നും ജീവ പറഞ്ഞു. തന്റെ പുതിയ വിശേഷങ്ങളെല്ലാം പറയാറാകുമ്പോള്‍ പറയാമെന്നും ജീവ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഒരു ആഢംബര കാര്‍ വാങ്ങിയതിന്റെ സന്തോഷം ഉണ്ടെന്നും അത് വലിയൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും ജീവയും അപര്‍ണയും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു.

അപര്‍ണയും ജീവയും വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. ഓഗസ്റ്റ് 24നാണ് വിവാഹ വാര്‍ഷികമെന്നും 23നാണ് അപര്‍ണയുടെ പിറന്നാള്‍ എന്നും ഇവര്‍ പറഞ്ഞു. ഓഗസ്റ്റ് മാസം ഇരുവര്‍ക്കും വളരെ സ്‌പെഷ്യലായ മാസമായതിനാല്‍ ഒരുപാട് സര്‍പ്രൈസുകളും എക്‌സ്‌ക്ലൂസീവ് കണ്ടന്റുകളും പ്രേക്ഷകരിലേക്കെത്തുമെന്നും അപര്‍ണയും ജീവയും ഒരുപോലെ പറയുന്നുണ്ട്. കുട്ടികളായില്ലേ കുട്ടികളായില്ലേ എന്ന് മാത്രം ചോദിക്കരുത്, അത് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നും അപര്‍ണ വ്യക്തമാക്കി.