ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്നവര്‍! പുതിയ സന്തോഷം പങ്കുവെച്ച് അപര്‍ണ ബാലമുരളി

ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവില്‍ തിളങ്ങി നില്‍ക്കുന്ന നടി അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തോടൊപ്പം അവധി ദിനങ്ങള്‍ ആഘോഷമാക്കുകയാണ് അപര്‍ണ. കുടുംബത്തോടൊപ്പം യാത്ര പോയതിന്റെ വിശേഷങ്ങള്‍…

ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവില്‍ തിളങ്ങി നില്‍ക്കുന്ന നടി അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തോടൊപ്പം അവധി ദിനങ്ങള്‍ ആഘോഷമാക്കുകയാണ് അപര്‍ണ. കുടുംബത്തോടൊപ്പം യാത്ര പോയതിന്റെ വിശേഷങ്ങള്‍ ഒരു വീഡിയോ രൂപത്തിലാണ് നടി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം അപര്‍ണ കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

ജീവിതത്തില്‍ ഓരോ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്നത് തന്റെ കുടുംബത്തെ തന്നെ ആയിരിക്കും എന്നാണ് അപര്‍ണ പറയുന്നത്. ജീവിതത്തില്‍ വരുന്ന ആഘോഷങ്ങളിലും നല്ല ദിവസങ്ങളിലും അല്ലാത്ത ദിവസങ്ങളിലും ഉയര്‍ച്ചയിലും താഴ്ച്ചയിലും എന്റെ കൂടെ നില്‍ക്കുന്നവരാണ് അവര്‍ എന്നും താരം പറയുന്നു. അത് എന്ത് തന്നെ ആയാലും.. ഇങ്ങനെ ഒരു കുടുംബത്തില്‍ ഞാന്‍ അനുഗ്രഹീതയാണ്..

കുറച്ച് പേര്‍ ഇവിടെ മിസ്സായി എന്നും താരം വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നു. കുടുംബാംഗങ്ങളോടൊപ്പം ട്രക്കിംഗ് നടത്തുന്നതിന്റെ ഭാഗങ്ങള്‍ എല്ലാം അപര്‍ണ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായ താരത്തിന്റെ ഈ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്…

തമിഴ് സിനിമ സുരരൈപോട്രിലെ അഭിനയത്തിനാണ് അപര്‍ണയ്ക്ക് പുരസ്‌കാരം ലഭിച്ചിരുന്നത്. ഉത്തരം, പത്മിനി എന്നീ സിനിമകളാണ് അപര്‍ണയുടേതായി മലയാളത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമകള്‍.