‘മമ്മുട്ടി പോലും അത്ര ഗംഭീരം ആണെന്ന് പറയാന്‍ എന്നിലെ സിനിമ ആസ്വാദകന് കഴിയില്ല’ കുറിപ്പ്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിബിഐ 5 ദ ബ്രെയിനിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അപ്പൂസ് എന്നയാള്‍ മൂവി ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘സിബിഐ ദി ബ്രെയിന്‍ എന്ന…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിബിഐ 5 ദ ബ്രെയിനിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അപ്പൂസ് എന്നയാള്‍ മൂവി ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘സിബിഐ ദി ബ്രെയിന്‍ എന്ന അഞ്ചാം ഭാഗം കണ്ടു. അല്പസ്വല്പം നന്നായിട്ട് മുഷിഞ്ഞു എന്നത് തന്നെയാണ് ആദ്യ പ്രതികരണമെന്നാണ് കുറിപ്പില്‍ പറയുന്നത്. തുടക്കം മുതലേ ‘എന്തോ എവിടെയോ ഒരു തകരാറു പോലെ ‘ എന്ന മട്ടില്‍ ആണ് സിനിമയുടെ മുന്നോട്ട് പോക്ക്. അത് ഏറെക്കുറെ അവസാനം വരെ അങ്ങനെ തന്നെ നിലനിര്‍ത്തി. മുന്‍ഭാഗങ്ങള്‍ തട്ടിച് നോക്കിയാല്‍ അയ്യരുടെ ഈ വരവ് വേണ്ടത്ര ഭംഗിയായില്ല. കാസ്റ്റിംഗ് മുതല്‍ കഥ പറച്ചില്‍ വരെ എവിടെയൊക്കെയോ കൈപൊള്ളിയിട്ടുണ്ട്! താരങ്ങളില്‍ മമ്മുട്ടി പോലും അത്ര ഗംഭീരം ആണെന്ന് പറയാന്‍ എന്നിലെ സിനിമ ആസ്വാദകന് കഴിയില്ല എന്നും കുറിക്കുന്നു.

കുറിപ്പ് വായിക്കാം

വിശ്വവിഖ്യാതമായ മരക്കാര്‍നു ശേഷം ഞാന്‍ ഒരു റിവ്യൂ പറയുന്നു.
സിബിഐ ദി ബ്രെയിന്‍ എന്ന അഞ്ചാം ഭാഗം കണ്ടു. അല്പസ്വല്പം നന്നായിട്ട് മുഷിഞ്ഞു എന്നത് തന്നെയാണ് ആദ്യ പ്രതികരണം.
റിവ്യൂ എഴുത്ത് ഒന്നും ശീലിച്ചിട്ടില്ല, തോന്നിയ ചിലത് പറഞ്ഞു വെക്കുന്നു.
തുടക്കം മുതലേ ‘എന്തോ എവിടെയോ ഒരു തകരാറു പോലെ ‘ എന്ന മട്ടില്‍ ആണ് സിനിമയുടെ മുന്നോട്ട് പോക്ക്. അത് ഏറെക്കുറെ അവസാനം വരെ അങ്ങനെ തന്നെ നിലനിര്‍ത്തി.
മുന്‍ഭാഗങ്ങള്‍ തട്ടിച് നോക്കിയാല്‍ അയ്യരുടെ ഈ വരവ് വേണ്ടത്ര ഭംഗിയായില്ല. കാസ്റ്റിംഗ് മുതല്‍ കഥ പറച്ചില്‍ വരെ എവിടെയൊക്കെയോ കൈപൊള്ളിയിട്ടുണ്ട്!
താരങ്ങളില്‍ മമ്മുട്ടി പോലും അത്ര ഗംഭീരം ആണെന്ന് പറയാന്‍ എന്നിലെ സിനിമ ആസ്വാദകന് കഴിയില്ല. സായികുമാര്‍ മാത്രമാണ് ഒരു റിലീഫ്!
ജഗതി ശ്രീകുമാര്‍ എന്ന വിസ്മയത്തെ വീണ്ടും ബിഗ്‌സ്‌ക്രീനില്‍ കണ്ടതിന്റെ ഒരു സന്തോഷം മാത്രം സിബിഐ സമ്മാനിക്കുന്നുണ്ട്. കെട്ടുകാഴ്ച മാത്രമാകും എന്ന് തോന്നിയ വേഷം കഥഗതിയിലും ജഗതിയുടെ ഇപ്പോഴത്തെ അവസ്ഥയോടും 100% നീതിപുലര്‍ത്തി.
ബാക്കിയുള്ളവര്‍ ഒക്കെ ഞാനെന്ന ജൂറിയുടെ പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. കീ കൊടുത്തപോലെ നടക്കാന്‍ കൊറേ പേര്, മസില്‍ പിടിച്ചു നടക്കാന്‍ ഒരു രഞ്ജി പണിക്കര്‍!
എന്തൊക്കെയോ പറഞ്ഞുവെക്കാന്‍ നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല എന്ന മട്ടില്‍ ഒരു നനഞ്ഞ പടക്കമാണ് സിബിഐ 5.
നീട്ടിവലിച്ചു സംഭാഷണങ്ങളിലൂടെയുള്ള ഡിസ്‌കഷനും കേസ് തെളിയിക്കലും ഒക്കെ ഒരവസരത്തിലും ത്രില്ലിംഗ് ആകുന്നില്ല എന്നതാണ് ഈ സിനിമയുടെ ഒരു കുഴപ്പം ആയി തോന്നിയത്. ചിലപ്പോ അത് എന്റെ കുഴപ്പം ആയേക്കാം!
എന്നാലും ത്രില്ലെര്‍ അല്ലാത്ത ഒരു ത്രില്ലെര്‍ എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കുന്നു. ഇതിന് ദി ബ്രെയിന്‍ എന്ന് tag ലൈന്‍ കൊടുത്തത് എന്തിനാണെന്ന് ഇപ്പോഴും മനസിലായില്ല.
Where is the brain…