എ.ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജയ്ക്ക് കല്യാണം..!!

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് എ.ആര്‍ റഹ്‌മാന്റെ കുടുംബത്തില്‍ ഒരു ആഡംബര കല്യാണം നടന്നത്. അത് മറ്റാരുടേയും വിവാഹമായിരുന്നില്ല, ഒരു കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന ഒരുപാട് സ്ത്രീജനങ്ങള്‍ ആരാധികമാരായി ഉണ്ടായിരുന്നു നടന്‍ റഹ്‌മാന്റെ മകളുടെ…

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് എ.ആര്‍ റഹ്‌മാന്റെ കുടുംബത്തില്‍ ഒരു ആഡംബര കല്യാണം നടന്നത്. അത് മറ്റാരുടേയും വിവാഹമായിരുന്നില്ല, ഒരു കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന ഒരുപാട് സ്ത്രീജനങ്ങള്‍ ആരാധികമാരായി ഉണ്ടായിരുന്നു നടന്‍ റഹ്‌മാന്റെ മകളുടെ വിവാഹമായിരുന്നു അത്.

പ്രൗഢഗംഭീരമായി നടന്ന വിവാഹത്തില്‍ മോഹന്‍ലാല്‍ അടക്കം പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ താര കുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി നടക്കാന്‍ പോവുകയാണ്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. ഖദീജ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ തിയതി ഉടനെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖദീജയുടെ ജന്മദിനമായ ഡിസംബര്‍ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയ ചടങ്ങുകള്‍ നടന്നത്. രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളില്‍ ഖദീജ ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു.