ആര്യ ബഡായി ഭാവനയ്ക്ക് നല്‍കിയ സ്‌നേഹ സമ്മാനം..! ഫോട്ടോകളുമായി താരം!

നടിയും തന്റെ സുഹൃത്തുമായ ആര്യ ബാബു നല്‍കിയ സ്‌നേഹ സമ്മാനവുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തി ഭാവന. ആര്യ ബാബു തനിക്ക് നല്‍കിയ സാരിയിലുള്ള ഫോട്ടോ പങ്കുവെച്ചാണ് ഭാവന എത്തിയത്. ഈ സാരിയില്‍ ഭാവന ഏറെ…

നടിയും തന്റെ സുഹൃത്തുമായ ആര്യ ബാബു നല്‍കിയ സ്‌നേഹ സമ്മാനവുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തി ഭാവന. ആര്യ ബാബു തനിക്ക് നല്‍കിയ സാരിയിലുള്ള ഫോട്ടോ പങ്കുവെച്ചാണ് ഭാവന എത്തിയത്. ഈ സാരിയില്‍ ഭാവന ഏറെ സുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കുറിയ്ക്കുന്നത്. ഈ സ്‌നേഹ സമ്മാനത്തിന് നന്ദി ആര്യാ… എന്ന് കുറിച്ചാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചത്. ആര്യയുടെ ബൊട്ടീക്കായ കാഞ്ചീവരം കളക്ഷനില്‍ നിന്നുള്ള സാരിയാണ് ഭാവന ധരിച്ചിരിക്കുന്നത്.

താരത്തിന്റെ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സാരിയിലുള്ള ഒന്നില്‍ അധികം ഫോട്ടോകളാണ് ഭാവന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റ് പങ്കുവെച്ച് ആര്യയും എത്തിയിട്ടുണ്ട്. വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ഭാവനയുടെ സാരിയിലുള്ള ഫോട്ടോകള്‍ കണ്ട് ലക്ഷിഗോപാലസ്വാമി കുറിച്ചത്.

ഭാവന ഇതിന് മുന്‍പും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായി മാറിയ ഭാവനയുടെ ഏറ്റവും പുതിയ മലയാള സിനിമയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേഷന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.