‘പറയാതിരിക്കാന്‍ വയ്യാ, ഞാന്‍ അടുത്ത് കണ്ടതില്‍ വെച്ചു ഏറ്റവും മോശം സിനിമ’ അശ്വതി

സന്തോഷ് ശിവന്‍ ഒരുക്കിയ മലയാള ചിത്രം ‘ജാക്ക് ആന്റ് ജില്‍’ കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ് ഫോമിലെത്തിയത്. മെയ് 20നായിരുന്നു തിയേറ്ററില്‍ റിലീസ്. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സീരിയല്‍ താരം…

സന്തോഷ് ശിവന്‍ ഒരുക്കിയ മലയാള ചിത്രം ‘ജാക്ക് ആന്റ് ജില്‍’ കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ് ഫോമിലെത്തിയത്. മെയ് 20നായിരുന്നു തിയേറ്ററില്‍ റിലീസ്. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സീരിയല്‍ താരം അശ്വതിയും തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് അത്തരത്തിലൊരു കുറിപ്പാണ്.

ജീവിതത്തില്‍ ഒരു ശരാശരി മനുഷ്യന്‍ നേരിടുന്ന പോലത്തെ പല ദുരന്തങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും ഇന്നലെ രാത്രി ഇത് കണ്ടു നേരിട്ടതിന്റെ അത്രയും ഉണ്ടാകില്ല എന്നാണ് തോന്നണതെന്നാണ് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതോ തനിക്ക് ആ സോഷ്യലോ സയന്‍സൊ ഫിക്ഷന്‍ മനസിലാവാഞ്ഞിട്ടാണോയെന്നും നടി ചോദിക്കുന്നുണ്ട്. ഹമ്മേ ന്റെ കേശു അണ്ണനും നെയ്യാറ്റിന്‍കര ഗോപേട്ടനും എല്ലാം ഫാര്‍ ഫാര്‍ ബെറ്റര്‍ ആയിരുന്നേ ഇത് വെച്ചു നോക്കുമ്പോള്‍… മഞ്ജു ചേച്ചി.. ചേച്ചിടെ കൈയിലെ തേപ്പ് പെട്ടി കണ്ടപ്പോഴേ മനസിലാക്കണമാരുന്നു ല്ലേ ഞങ്ങള്‍ ഫാന്‍സിനെ തേച്ചതാണെന്ന്… ക്ഷമിക്കണം പറയാതിരിക്കാന്‍ വയ്യാ,ഞാന്‍ അടുത്ത് കണ്ടതില്‍ വെച്ചു ഏറ്റവും മോശം സിനിമയെന്നും പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേര്‍ന്നാണ്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.