സൂപ്പർ മുല, തന്റെ ചിത്രത്തിന് മോശമായി കമെന്റിട്ട ആൾക്ക് മറുപടി നൽകി അശ്വതി ശ്രീകാന്ത്, കൈയടിച്ച് സോഷ്യൽ മീഡിയ

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.…

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, മിക്കപ്പോഴും തന്റെ പുതിയ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്, എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒരാൾ നൽകിയ കമെന്റിനു താരം നൽകിയ മറുപടി കണ്ടാണ് സോഷ്യൽ മീഡിയ കയ്യടിച്ചിരിക്കുന്നത്.

നല്ല മുല എന്നാണ് ഒരാൾ താരത്തിന്റെ ചിത്രത്തിന് നൽകിയ കമെന്റ്, അതിനു താരം നൽകിയ മറുപടി ഇങ്ങനെ ആളാണ്, സൂപ്പർ ആകണമല്ലോ, ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലുകൊടുക്കാൻ ഉള്ളതാണ്, ജീവൻ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് താങ്കളുടെ അമ്മയുടെ ഉൾപ്പെടെ ഞങ്ങൾ സ്ത്രീകളുടെ സൂപ്പർ ആണ് എന്നാണ് അശ്വതി നൽകിയ മറുപടി, നിരവധി പേരാണ് താരത്തിന്റെ ഈ കമെന്റിനു കയ്യടിച്ച് എത്തിയിരിക്കുന്നത്, സൂപ്പർ ചേച്ചി, ഇവനൊക്കെ ഇങ്ങനെ മറുപടി കൊടുക്കണം എന്നാണ് ആരാധകർ പറയുന്നത്, കുറച്ച് നാളുകൾക്കു മുൻപാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്ന വിവരം അശ്വതി ആരാധകരെ അറിയിച്ചത്. തന്റെ കുടുംബ ചിത്രം പങ്കുവെച്ചാണ് താരം വീണ്ടും അമ്മയാകാൻ പോകുന്ന വിവരം അശ്വതി ആരാധകരെ അറിയിച്ചത്.

ഇതിനുമുൻപ് താരം തന്റെ മകളെ പ്രസവിച്ച സമയത്ത് തനിക്കുണ്ടായ ഡിപ്രെഷനെ കുറിച്ച് തുറന്നെഴുതിയിരുന്നു, ആ സമയത്ത് കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയതും മകളുടെ പിടിവാശിയെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു, അന്ന് നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിനു കമെന്റുമായി എത്തിയത്. അവതാരകയായി സ്‌ക്രീനിലെത്തിയ അശ്വതി ആര്‍ജെയും എഴുത്തുകാരിയുമാണ്. ഇപ്പോള്‍ ചക്കപ്പഴം എന്ന പരമ്പരയില്‍ തകര്‍ത്ത് അഭിനയിക്കുകയാണ്. ആശ എന്ന കഥാപാത്രത്തെയാണ് ചക്കപ്പഴത്തില്‍ അശ്വതി അഭിനയിക്കുന്നത്. പരമ്പരയ്ക്കും ആശയക്കും ധാരാളം ആരാധകരുണ്ട്.