ഒരു ചിക്കന്‍ കഷ്ണം താ ലാലേ..! പഴയകാല ഫോട്ടോ പങ്കുവെച്ച് ബാബു ആന്റണി..!

മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ…

മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പഴയകാല ഓര്‍മ്മയുടെ ചിത്രമാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്. ചിത്രത്തില്‍ ബാബു ആന്റണിയ്‌ക്കൊപ്പം നടന്‍ മോഹന്‍ലാലും സോമനുമാണ് ഉള്ളത്. ജീവിതത്തിലെ ആ സുന്ദരമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നത് എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം ഈ പഴയകലാ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒരു ചിക്കന്‍ കഷ്ണം താ ലാലേ.. എന്നാണ് ബാബു ആന്റണി ഈ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഒപ്പം റിയല്‍ ലൈഫ് സീന്‍ എന്നും.കുറേ കാലങ്ങള്‍ക്ക് മുന്‍പ് സോമേട്ടനും മോഹന്‍ലാലിനും ഒപ്പം എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്ന് നടന്‍ സോമന്‍ ഇത് വാങ്ങിക്കുന്നതും അടുത്ത് ഇരിക്കുന്ന ബാബു ആന്റണിയേയും കാണാം..! പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിച്ചുള്ള ഈ പഴയകാല ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിരവധിപ്പേരാണ് ഫോട്ടോയ്ക്ക് കമന്റുകള്‍ പങ്കുവെച്ച് എത്തുന്നത്. ഈ ഫോട്ടോ ഏത് സിനിമയുടെ ലൊക്കേഷനില്‍ വെച്ച് എടുത്തതാണ് എന്ന് ആരാധകര്‍ അദ്ദേഹത്തോട് കമന്റിലൂടെ ചോദിക്കുന്നു. ചിലര്‍ ഇത് ദൗത്യം സിനിമയുടെ ലൊക്കേഷന്‍ അല്ലേ എന്ന് ചോദിക്കുന്നുമുണ്ട്. അതേസമയം, ബാബു ആന്റണിയുടെ പഴയ കാല ലുക്കിനെ കുറിച്ചും ചിലര്‍ പ്രശംസിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ബാബുഏട്ടാ.. ചേട്ടന്‍ ഇന്നത്തെ ന്യൂ ജെന്‍ പിള്ളേരെ ലുക്ക് അന്നേ ഉണ്ട്.. മുടി താടി ഡ്രസിങ്.. എന്നാണ് ബാബു ആന്റണിയുടെ പഴയകാല ഫോട്ടോയിലെ ലുക്ക് കണ്ട് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്.