ദൈവമേ എങ്ങനെ ഞാന്‍ ഫോട്ടോ എടുക്കും! ആരാധികയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബാബു ആന്റണി

മലയാളത്തിന്റെ എക്കാലത്തേയും ആക്ഷന്‍ ഹീറോ ബാബു ആന്റണി വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രസകരമായ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.…

മലയാളത്തിന്റെ എക്കാലത്തേയും ആക്ഷന്‍ ഹീറോ ബാബു ആന്റണി വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ രസകരമായ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ എത്തിയ ആരാധികയ്ക്ക് ആകെ കണ്‍ഫ്യൂഷന്‍ ആയെന്ന് പറഞ്ഞാല്‍ മതിയല്ലോ.. ദൈവമേ ഞാന്‍ എങ്ങനെ ഫോട്ടോ എടുക്കും..

എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഷെറിന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ബാബു ആന്റണിയ്ക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ എത്തിയത്. എന്നാല്‍ ബാബു ആന്റണിയ്ക്കും മകനും ഒപ്പം എങ്ങനെ ഫോട്ടോ എടുക്കും എന്ന് ആലോചിച്ച് ചിരിച്ചുപോയിരിക്കുകയാണ് ഷെറിന്‍. ഷെറിന്‍ കുട്ടിക്കാലം മുതല്‍ക്കേ തന്റെ വലിയൊരു ഫാന്‍ ആണെന്നാണ് ബാബു ആന്റണി പറയുന്നത്. അവര്‍ക്ക് ഞങ്ങളോടൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നത് വലിയൊരു ആഗ്രഹം ആയിരുന്നു എന്നും…

ബാബു ആന്റണി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നു. ആരാധകരുടെ പ്രിയപ്പെട്ട ബാബു ആന്റണിയുടെ ഈ ഫോട്ടോയ്ക്ക് വളരെ രസകരമായ കമന്റുകളാണ് വരുന്നത്. ബുര്‍ജ് ഖലിഫയക്കും കുത്തബ് മിനാറിനും ഇടയില്‍ പെട്ട ഫീല്‍ ആ ചേച്ചിക്ക്….. ബാബുചായന്‍ ഇഷ്ടം..

അപ്പനും,മോനും ഉയരമില്ലാത്തവരെ നിര്‍ത്തിയങ്ങു അപമാനിക്കുവാ……ലെ ഷെറിന്‍ അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്‌ക്കോട്ടേ… അങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് വരുന്നത്. അതേസമയം,

ബാബു ആന്റണിയുടെ സിനിമാ വിശേഷങ്ങളെ കുറിച്ച് തിരക്കിയും ആരാധകര്‍ എത്തുന്നുണ്ട്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍, ഹെഡ്മാസ്റ്റര്‍ എന്നീ സിനിമകളാണ് മലയാളത്തില്‍ പുതിയതായി ബാബു ആന്റണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.