ഇത് കള്ളകേസ്..!! ഞാന്‍ അഭിനയിച്ചതിന് പോലും പണം വാങ്ങിയില്ലെന്ന് ബാബുരാജ്!!

കൂദാശ എന്ന സിനിമയ്ക്ക് വേണ്ടി ബാബുരാജും ഭാര്യ വാണി വിശ്വനാഥും കോടികളുടെ തട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ കേസ് അന്വേഷണം ആരംഭിച്ചിരിക്കെ പ്രതികരണവുമായി ബാബു രാജ് രംഗത്ത്.. നിര്‍മ്മാതാവ് റിയാസിന്റെ പരാതി വ്യാജമാണെന്നാണ് ബാബുരാജ്…

കൂദാശ എന്ന സിനിമയ്ക്ക് വേണ്ടി ബാബുരാജും ഭാര്യ വാണി വിശ്വനാഥും കോടികളുടെ തട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ കേസ് അന്വേഷണം ആരംഭിച്ചിരിക്കെ പ്രതികരണവുമായി ബാബു രാജ് രംഗത്ത്.. നിര്‍മ്മാതാവ് റിയാസിന്റെ പരാതി വ്യാജമാണെന്നാണ് ബാബുരാജ് പറഞ്ഞിരിക്കുന്നത്. ഷൂട്ടിംഗ് ചെലവിലേക്ക് 80 ലക്ഷത്തില്‍ താഴെ മാത്രമാണ് നല്‍കിയിതെന്നാണ് ബാബുരാജ് പറയുന്നത്. മാത്രമല്ല ഇത്തരം കേസുകള്‍ കുത്തിപ്പൊക്കി തന്നെ ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ പുറത്തിറക്കിയ സിനിമയായ കൂദാശ മൂന്നാറില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ താമസം, ഭക്ഷണം എല്ലാം തന്റെ റിസോര്‍ട്ടില്‍ തന്നെ ആയിരുന്നു എന്നും നടന്‍ പറയുന്നു. ഷൂട്ടിംഗ് ചിലവിന് വേണ്ട പണം തന്റെ റിസോര്‍ട്ട് അക്കൗണ്ട് വഴിയാണ് അയച്ച് തന്നത് എന്നും നടന്‍ പറഞ്ഞു. എണ്‍പത് ലക്ഷത്തോളം രൂപയാണ് അയച്ച് തന്നത്.. പിന്നീട് സിനിമ ഒരു പരാജയം ആയതുകൊണ്ട് തന്നെ താന്‍ ശമ്പളും ഒന്നും വാങ്ങിയിരുന്നില്ല എന്നും ബാബുരാജ് പറയുന്നു..

പക്ഷേ, ഷൂട്ടിംഗിനായി തന്റെ റിസോര്‍ട്ടില്‍ ചിലവഴിച്ച താമസ ഭക്ഷണ ബില്ലുകള്‍ക്ക് ഒന്നും പണം നല്‍കിയില്ല എന്നാണ് ഇപ്പോള്‍ നടന്‍ വെളിപ്പെടുത്തുന്നത്. എല്ലാം റിലീസിന് ശേഷം തരാം എന്ന് മുന്‍പ് പറയുകയും ചെയ്തിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് ഒരു കേസ് അവരുടെ നാട്ടില്‍ കിടക്കുന്നതിനാല്‍ സിനിമ റിലീസ് ചെയ്യാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ വിബി ക്രിയോഷന്‍സ് എന്ന എന്റെ നിര്‍മ്മാണ കമ്പനി വഴി ആണ് റിലീസ് സിനിമ ചെയ്തത് എന്നും കേരളത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് വക്കാന്‍ മാത്രം 18 രൂപ ചിലവായെന്നും നടന്‍ പറയുന്നു.

സാറ്റ്‌ലൈറ്റ് അവകാശത്തെ ചൊല്ലി ഭീഷണി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു എന്നും ബാബുരാജ് പറയുന്നു. സത്യം ഇതാണെന്നിരിക്കെ ഇപ്പോള്‍ തനിക്കും ഭാര്യയ്ക്കും എതിരെ കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണ് എന്നാണ് ബാബുരാജ് പറയുന്നത്.