മഞ്ജുവും ബാലയും തമ്മിൽ വിവാഹമോ, ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് ബാല

തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിച്ചേർന്ന താരമാണ് ബാല, നിരവധി സിനിമകൾ താരം ഇതിനകം ചെയ്തു കഴിഞ്ഞു, ബാല ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു, മലയാളത്തിൽ എത്തിയ ബാലക്ക് വളരെ മികച്ച…

തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിച്ചേർന്ന താരമാണ് ബാല, നിരവധി സിനിമകൾ താരം ഇതിനകം ചെയ്തു കഴിഞ്ഞു, ബാല ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു, മലയാളത്തിൽ എത്തിയ ബാലക്ക് വളരെ മികച്ച സ്വീകരണമാണ് മലയാളികൾ നൽകിയത്, മലയാള ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ച ശേഷം മലയാളത്തിന്റെ മരുമകനായിട്ടാണ് ബാലയെ ആളുകൾ കണ്ടത്, എന്നാൽ ഈ വിവാഹ ബന്ധം അധിക നാൾ നിന്നില്ല, ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തുക ആയിരുന്നു, എന്നാൽ അടുത്ത കാലത്തായി താരം രണ്ടാമത് വിവാഹിതനാകുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു,അതില്‍ പ്രധാനമായും മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാരുടെ പേര് ചേര്‍ത്താണ് പറഞ്ഞിരുന്നത്.

ഇപ്പോൾ വാർത്തകളോട് പ്രതികരിക്കുകയാണ് താരം, ബാല പറയുന്നത് ഇങ്ങനെ, ആ പ്രസ് മീറ്റില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്കും മഞ്ജു വാര്യര്‍ക്കും തമ്മില്‍ കല്യാണം എന്ന് തീരുമാനിച്ചേനെ എന്നാണ് തമാശരൂപേണ ബാല പറയുന്നത്. ഇനി വിവാഹം കഴിക്കുമോ എന്നാണ് അവതാരകന്‍ ബാലയോട് ചോദിച്ചത്. അതിനു താരം നൽകിയ മറുപടി ഇങ്ങനെ, പ്രസ്മീറ്റില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇനി കേരളത്തില്‍ ഉണ്ടാവുമോ എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് കെയര്‍ഫുള്‍ ആയിട്ട് ഉണ്ടാവുമോ ന്നൊണ്. പക്ഷേ മീഡിയയില്‍ വന്നപ്പോള്‍ കളര്‍ഫുള്‍ ആയി ഉണ്ടാവുമോന്ന് ആയി. ചോദ്യച്ചത് ഒന്ന്, കേട്ടത് മറ്റൊന്ന്, പറഞ്ഞത് വേറെന്ന് എന്ന അവസ്ഥയായെന്നും ബാല പറയുന്നു.

ഈ വിവാഹം എന്ന് പറയുന്നത് അങ്ങനെ ഓർഡർ ചെയ്ത നടക്കുന്നത് ഒന്നുമല്ല, അത് തനിയെ നടക്കേണ്ട ഒന്നാണ്, ആദ്യ വിവാഹമോചനത്തിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ലേ എന്ന ചോദ്യത്തിന് എനിക്ക് പേടിയുണ്ടെന്നായിരുന്നു ബാലയുടെ മറുപടി. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എല്ലാവരും നന്നായിരിക്കട്ടേ. ആത്മാര്‍ഥമായി എന്റെ ഹൃദയത്തില്‍ നിന്നും പറയുന്നതാണ്. എന്നെ ദ്രേഹിച്ച എല്ലാവരും നന്നായി ഇരിക്കണം. എന്റെ അമ്മയാണ് അങ്ങനെ പറഞ്ഞ് തന്നിട്ടുള്ളത്. എന്നും താരം പറയുന്നു, അന്‍ബ് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ബാലയുടെ അരങ്ങേറ്റം. പിന്നീട് ബിഗ് ബിയിലൂടെ മലയാളികളുടെ ഇഷ്ടം നേടി.