‘എന്നാ പിന്നെ നീയും പിടിച്ചോ ഒരെണ്ണം’; വൈറലായി ബലൂണ്‍ വില്‍പ്പനക്കാരന്റെയും നായയുടേയും വീഡിയോ

ഒരു ബലൂണ്‍ വില്‍പനക്കാരന്‍ നായയോട് കാണിക്കുന്ന ദയയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ വൈറലായ വീഡിയോയില്‍, അവന്‍ തന്റെ സൈക്കിളില്‍ നിന്ന് ഊതിവീര്‍പ്പിക്കാത്ത ബലൂണ്‍ പുറത്തെടുക്കുന്നതും പിന്നീട് വായു നിറക്കുന്നതും കാണാം. മുഴുവന്‍ പ്രക്രിയയും…

ഒരു ബലൂണ്‍ വില്‍പനക്കാരന്‍ നായയോട് കാണിക്കുന്ന ദയയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ വൈറലായ വീഡിയോയില്‍, അവന്‍ തന്റെ സൈക്കിളില്‍ നിന്ന് ഊതിവീര്‍പ്പിക്കാത്ത ബലൂണ്‍ പുറത്തെടുക്കുന്നതും പിന്നീട് വായു നിറക്കുന്നതും കാണാം. മുഴുവന്‍ പ്രക്രിയയും ആവേശത്തോടെ വീക്ഷിക്കുന്ന നായ്ക്കുട്ടി, സന്തോഷത്തില്‍ വാല്‍ വീശിക്കൊണ്ട്, ബലൂണ്‍ തയ്യാറായതിന് തൊട്ടുപിന്നാലെ അത് പിടിക്കുന്നു.

തെരുവിലൂടെ സൈക്കിളില്‍ ബലൂണ്‍ വിറ്റു കൊണ്ടിരുന്ന ഇദ്ദേഹം തന്നെ നോക്കിയിരുന്ന നായയെ കണ്ടാണ് നിര്‍ത്തിയതും അതിനൊരു ബലൂണ്‍ കൊടുക്കാന്‍ തീരുമാനിച്ചതും. തനിക്ക് കളിക്കാനുള്ള ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷത്തില്‍ അതും എടുത്ത് വളര്‍ത്തു നായ തന്റെ വീടിനകത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.

തീര്‍ച്ചയായും നിങ്ങള്‍ക്ക് പോസിറ്റീവ് വൈബുകള്‍ നല്‍കുന്ന മനോഹരമായ ഒരു വീഡിയോ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 2 മില്യണോളം കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.