ബറോസിന്റെ സെറ്റില്‍ ലാലേട്ടന്‍ എല്ലാവരെയും ഞെട്ടിച്ചു..!! ഈ സംഭവം അറിയാതെ പോകരുത്..!!

നടന വിസ്മയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും സോഷ്യല്‍ മീഡിയ കൈയ്യടക്കാറുണ്ട്. ഇപ്പോഴിതാ ബറോസിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നടന്ന…

നടന വിസ്മയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും സോഷ്യല്‍ മീഡിയ കൈയ്യടക്കാറുണ്ട്. ഇപ്പോഴിതാ ബറോസിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നടന്ന ഒരു സംഭവത്തെ കുറിച്ച് സിനിമയുടെ പിന്നണി പ്രവര്‍ത്തകനായ സേതു മോഹന്‍ലാലിനെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സേതുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ലാലേട്ടന്റെ ഒരു കാര്യമേ…. ലാലേട്ടന്റെ സ്വപ്ന ചിത്രമായ ബാറോസിന്റെ ചിത്രീകരണത്തിനിടയില്‍ നടന്ന ഒരു കുഞ്ഞു വല്ല്യ സംഭവം..

ഞാനും എന്റെ ലാപ്ടോപ്പും കൂടെ വിക്കിയും വര്‍ക്ക് ചെയ്യാനിരിക്കുന്നത് ഇരിക്കുന്നത് ലാലേട്ടന്റെ മേക്കപ്പ് റൂമിന്റെ മുന്‍പില്‍ തന്നെയാണ്.ഞങ്ങള്‍ക്കൊപ്പം ഇടയ്ക്കു ലിജു ചേട്ടനും (ലാലേട്ടന്റെ പേര്‍സണല്‍ മേക്കപ്പ് ആര്ടിസ്റ്റ് ) മുരളി ചേട്ടന്‍(കോസ്റ്റിയൂം), ബിജീഷ്(ഹെയര്‍ സ്റ്റൈലിസ്റ്റ് ) റോയ് കൊച്ചാപ്പൂ(പേര്‍സണല്‍ ഡ്രൈവര്‍ )എന്നിവര്‍ അവിടെ വന്നിരിക്കാറുണ്ട്.. ലാലേട്ടന്റെ വിളിയും കാതോര്‍ത്തു എപ്പോഴും സജ്ജമായി നില്‍ക്കും അവര്‍.ഒരു ദിവസം ഞാന്‍ വര്‍ക്ക് ചെയ്യ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ലാല്‍സാര്‍ വര്‍ക്ക് കാണാന്‍ വന്നപ്പോള്‍..

ഞാന്‍ വരയ്ക്കുന്ന പെന്‍ ഡിജിറ്റലൈസര്‍, വാക്വം ടാബ് കണ്ടിട്ട് ചോദിച്ചു ഇതിലാണോ വരക്കുന്നതെന്നു? എന്നിട്ട് അതിനെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കി എന്നിട്ട് അദ്ദേഹത്തിന്റെ ഒരു ചിത്രം ഒന്ന് വരയ്ക്കാന്‍ പറഞ്ഞു.. പെട്ടെന്ന് പറഞ്ഞപ്പോള്‍ ഒന്ന് പാളിയെങ്കിലും ഒപ്പിച്ചു ഒരു കാര്‍ട്ടൂണ്‍ പോലെ വരച്ചു.. ശേഷം ലാലേട്ടന്‍ പെന്‍ വാങ്ങി എന്നിട്ട് ടാബില്‍ വരച്ചു നോക്കി…എന്നെ ഞെട്ടിച്ചു… എന്താ കാര്യം??ആദ്യമായി ആണ് അദ്ദേഹം ഈ എക്യുപ്മെന്റ് ഉപയോഗിക്കുന്നത് എന്ന്

തോന്നാത്ത വിധം അനായാസം ആണ് ആ ടാബില്‍ ചിത്രം വരച്ചത്…ഞാന്‍ ഞെട്ടാന്‍ കാരണം ഞാന്‍ ഉപയോഗിക്കുന്ന ടാബ് ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് അത്ര എളുപ്പമല്ല അതിന്റെ വഴക്കം.. (ടാബില്‍ നേരിട്ടു നോക്കി വരക്കുവല്ല.. ലാപ്പിലോട്ട് നോക്കി വേണം വരയ്ക്കാന്‍.. ) ഒരു പൂച്ചയെ വരച്ചു തന്നു.. കൂടാതെ എന്റെ പേര് കാലിഗ്രഫി ടൈപ്പില്‍ എഴുതി തന്നു.. ഒപ്പം ഒരു ഒപ്പും.. തന്നു ആ ‘വിസ്മയം.