അവന്റെ മരണം ഞങ്ങളെയൊക്കെ പിടിച്ചുലച്ചു. മോൻ പോയി ആറു മാസം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലിൽ നിന്നു കുടുംബം മോചിതരായിട്ടില്ല

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നടി ബീന ആന്റണിക്ക് കോവിഡ് പിടിപെട്ടത്, ബീനയുടെ ഭർത്താവ് മനോജ് ആണ് ഈ വിവരം പുറത്ത് വിട്ടത്, പിന്നാലെ താരത്തിന് നെഗറ്റീവ് ആകുക ആയിരുന്നു, നെഗറ്റീവ് ആയ ശേഷം തന്റെ…

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നടി ബീന ആന്റണിക്ക് കോവിഡ് പിടിപെട്ടത്, ബീനയുടെ ഭർത്താവ് മനോജ് ആണ് ഈ വിവരം പുറത്ത് വിട്ടത്, പിന്നാലെ താരത്തിന് നെഗറ്റീവ് ആകുക ആയിരുന്നു, നെഗറ്റീവ് ആയ ശേഷം തന്റെ കോവിഡ് അനുഭവനങ്ങൾ പങ്കുവെച്ച് താരം എത്തിയിരുന്നു, താൻ ആശുപത്രിയിൽ പോകാഞ്ഞത് കൊണ്ടാണ് തനിക്ക് രോഗം കൂടിയത് എന്ന് താരം പറഞ്ഞിരുന്നു, ഒരിക്കലും എനിക്ക് പറ്റിയ അബദ്ധം നിങ്ങൾക്ക് പറ്റരുത് എന്നും ബീന വ്യക്തമാക്കിയിരുന്നു, ഇപ്പോൾ താൻ എന്ത്‌കൊണ്ടാണ് ആശുപത്രിയിൽ പോകാൻ മടിച്ചത് എന്ന് പറയുകയാണ് താരം, തന്റെ യൂട്യൂബ് വീഡിയോ വഴിയാണ് ബീന ഈ വിവരം പുറത്ത് വിട്ടത്, തന്റെ കുടുംബത്തിൽ ഉണ്ടായ വലിയൊരു നഷ്ടമാണ് തന്നെ ഭയപ്പെടുത്തിയത് എന്ന് ബീന പറയുന്നു, അവന്റെ മരണത്തിൽ നിന്നും ഇപ്പോഴും തന്റെ കുടുംബം മോചിതരായിട്ടില്ല എന്നാണ് ബീന പറയന്നത് . ബീനയുടെ സഹോദരിയുടെ മകനാണ് കുറച്ച് നാളുകൾക്ക് മുൻപ് കൊറോണ വന്ന മരണപ്പെട്ടത്.’

ബീന പറയുന്നത് ഇങ്ങനെ, ആശുപത്രിയിൽ പോയാൽ പിന്നെ മടങ്ങി വരുമോ എന്നുള്ള ചിന്തയാണ് തന്നെ  രോഗത്തിന്റെ ആദ്യ നാളുകളിൽ ഭയപ്പെടുത്തിയത്. പിന്നീടൊരിക്കലും ഭർത്താവിനെയും മകനെയും കാണാൻ കഴിയില്ല എന്നും തോന്നി. അതിന്റെ കാരണമാകട്ടെ, തന്റെ പ്രിയപ്പെട്ട ബെന്നാച്ചിയുടെ മരണവും. ആറ് മാസം മുൻപാണ് ബീനയുടെ ചേച്ചി ബിന്ദുവിന്റെ മകൻ ഇരുപത്തി മൂന്നു വയസ്സുകാരൻ ബെൻ കോവിഡ് ബാധിച്ച് മരിച്ചത്. ബെൻ ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ കഴിയാതെ കിടന്നു. പിന്നെ മടങ്ങി വന്നില്ല. ആ ഷോക്കിൽ നിന്നു താൻ ഇപ്പോഴും മോചിതയായിട്ടില്ല. ആശുപത്രിയിൽ പ്രവേശിച്ചാൽ ആ വിധി തനിക്കുമുണ്ടാകുമോയെന്ന്  ഭയന്നിരുന്നു.’

അവന്റെ മരണം ഞങ്ങളെയൊക്കെ പിടിച്ചുലച്ചു. മോൻ പോയി ആറു മാസം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലിൽ നിന്നു കുടുംബം മോചിതരായിട്ടില്ല. ചെറിയ പ്രായമല്ലേ. ഇരുപത്തി രണ്ട് വയസ്സ്. ബി.ടെക്ക് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഏതു പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഖം വളരെ വലുതാണല്ലോ എന്നും താരം പറയുന്നു