സാമ്പത്തികബാധ്യതകള്‍ ഏറ്റെടുത്ത് വിവാഹം കഴിക്കാന്‍ ഒരാള്‍ എത്തി, തുറന്ന് പറഞ്ഞ് ബീന ആന്റണി

വളരെ ചെറുപ്പത്തിലേ മിനിസ്‌ക്രീനിലൂടെ അഭിനയലോകത്തേക്കെത്തിയ താരമാണ് ബീന ആന്റണി. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ബീന ആന്റണി വേഷമിട്ടു. പ്രേക്ഷകരുടെ ഇഷ്ടം ആവോളം നേടാന്‍ ബീന ആന്റണിക്ക് കഴിഞ്ഞു. 1986 പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം…

വളരെ ചെറുപ്പത്തിലേ മിനിസ്‌ക്രീനിലൂടെ അഭിനയലോകത്തേക്കെത്തിയ താരമാണ് ബീന ആന്റണി. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ബീന ആന്റണി വേഷമിട്ടു. പ്രേക്ഷകരുടെ ഇഷ്ടം ആവോളം നേടാന്‍ ബീന ആന്റണിക്ക് കഴിഞ്ഞു.
1986 പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ് ബീന ആന്റണി. ഒരാള്‍ വീട്ടില്‍ വിവാഹം ആലോചിച്ചെത്തിയ സംഭവമാണ് പങ്ക് വച്ചിരിക്കുന്നത്.

ബീന ആന്റണിയുടെ വാക്കുകള്‍,
എന്റെ കരിയറിലെ ഏറ്റവും രസകരമായ സംഭവങ്ങളിലൊന്നായിരുന്നു അത്. ഞാന്‍ തപസ്യ എന്ന പരമ്പരയില്‍ അഭിനയിക്കുകയായിരുന്നു. അനിത എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ദരിദ്ര കുടുംബത്തില്‍ നിന്നും സമ്പന്നനായ ഒരാളെ വിവാഹം കഴിക്കുകയാണ് അനിത.

ഒരുദിവസം നല്ല തിളങ്ങുന്ന കുര്‍ത്തയൊക്കെ ഇട്ട് ഒരു മാന്യന്‍ എന്റെ വീട്ടിലേക്ക് വന്നു. വിവാഹാലോചനയുമായാണ് വരവ്. എന്റെ കുടുംബത്തെ കണ്ടു. ഞങ്ങളുടെ സകല സാമ്പത്തിക ബാധ്യതയും ഏറ്റെടക്കാം എന്ന് പറഞ്ഞു. എന്റെ അച്ഛന് ദേഷ്യം വന്നു. അയാളുടെ മുഖത്തടിക്കാന്‍ ഓങ്ങി. എന്നാല്‍ പിന്നീട് ്അതൊരു സീരിയല്‍ ആണെന്നും ഞാന്‍ അനിത അല്ലെന്നും അയാളെ പറഞ്ഞ് മനസിലാക്കിക്കുകയായിരുന്നു.