‘ഒരു വിളി… ഒരു വാക്കു കേള്‍ക്കാന്‍ കൊതിയാവുന്നമ്മച്ചി’- നൊമ്പരക്കുറിപ്പുമായി ബീന ആന്റണി

അമ്മയെക്കുറിച്ചുള്ള ഓര്‍മകളുമായി നടി ബീന ആന്റണി. ഇന്‍സ്റ്റഗ്രാമിലാണ് അമ്മ ലില്ലിയെ കുറിച്ച് ബീന പോസ്റ്റ് ഇട്ടത്. ബീനയുടെ അമ്മ ലില്ലി ആന്റണി നാലു വര്‍ഷം മുമ്പാണ് മരിച്ചത്. നടിയുടെ വിവാഹദിനത്തില്‍ അമ്മയ്‌ക്കൊപ്പം എടുത്ത ചിത്രവും…

അമ്മയെക്കുറിച്ചുള്ള ഓര്‍മകളുമായി നടി ബീന ആന്റണി. ഇന്‍സ്റ്റഗ്രാമിലാണ് അമ്മ ലില്ലിയെ കുറിച്ച് ബീന പോസ്റ്റ് ഇട്ടത്. ബീനയുടെ അമ്മ ലില്ലി ആന്റണി നാലു വര്‍ഷം മുമ്പാണ് മരിച്ചത്. നടിയുടെ വിവാഹദിനത്തില്‍ അമ്മയ്‌ക്കൊപ്പം എടുത്ത ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

beena 01
beena 01

‘ഈ ലോകത്ത് എനിക്കേറ്റവും വിലപ്പെട്ട എന്റെ സ്വത്ത്. എന്റെ അമ്മ. ഒരു വിളി. ഒരു വാക്കു കേള്‍ക്കാന്‍ കൊതിയാവുന്നമ്മച്ചി. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് അമ്മച്ചിയുടെ മകളായിത്തന്നെ ജനിക്കണം. ഈ ജന്മത്തില്‍ എനിക്ക് തരാന്‍ കഴിയാതെ പോയ സ്‌നേഹം മുഴുവന്‍ അടുത്ത ജന്മം ഞാന്‍ തരും അമ്മേ. നീ ഇപ്പോ എവിടെയാ എന്നു ചോദിച്ച് എന്നെ ഒന്നു വിളിച്ചൂടെ’. താരം കുറിച്ചു.

https://www.instagram.com/p/CaxUeN2Je0x/?utm_source=ig_embed&ig_rid=35ad8b57-99a2-43ae-8066-caa6609d1ca0

ആരാധകരും സിനിമാ മേഖലയിലുള്ളവരും താരത്തെ ആശ്വസിപ്പിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.