വിവാഹം കഴിഞ്ഞ ഉടനെ പുതുമോടിയില്‍!!! ഓര്‍മ്മചിത്രം പങ്കുവച്ച് ബീന ആന്റണി

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് മനോജും ബീനയും. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ദാമ്പത്യം 19 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം താരങ്ങള്‍ പങ്കുവച്ചിരുന്നു. പ്രണയ വിവാഹമായിരുന്നു താരങ്ങളുടേത്. ദൂരദര്‍ശനിലെ സീരിയലിനിടെയാണ് നടന്‍ മനോജുമായി ബീന പ്രണയത്തിലാകുന്നത്.

തന്റെ പ്രണയകാലത്തെ കുറിച്ചുള്ള ഓര്‍മ്മകളൊക്കെ ബീന ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു നൊസ്റ്റാള്‍ജിയയാണ് ബീന പങ്കുവച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ ഉടനെയുള്ള പുതുമോടിയിലുള്ള ചിത്രമാണ് ബീന പങ്കുവച്ചിരിക്കുന്നത്. മനോജ് അന്നും ഇന്നും ഒരുപോലെയാണെന്നാണ് കമന്റുകള്‍. പക്ഷേ ചേച്ചി ഇച്ചിരി തടി വച്ചത് പോലെ തോന്നുന്നു എന്നുമാണ് കമന്റുകള്‍.

ഇന്നും അതേ പ്രണയം കിനിയുന്നുവെന്ന മനോജ് അടുത്തിടെ പറഞ്ഞിരുന്നു. 2003-ലാണ് മനോജ് കുമാറും ബീനാ ആന്റണിയും വിവാഹിതരായത്. താരങ്ങള്‍ക്ക് ആരോമല്‍ എന്നൊരു മകനുണ്ട്.

Previous articleആരാണീ സ്റ്റാന്‍ലി, സ്റ്റാന്‍ലിയെ തേടി കേരളം! സൂപ്പര്‍ താരമാണോ? തിരച്ചിലുമായി സോഷ്യല്‍മീഡിയ
Next article‘തമിഴ്റോക്കേഴ്സിന് പിന്നിലെ രണ്ടുപേരെ കേരളത്തില്‍ കൊണ്ടുവന്ന് ജയിലില്‍ ഇട്ടു’ നിര്‍മ്മാതാവ്