ആ പതിനെട്ടുകാരിയും അൻപതുകാരനും തമ്മിലുള്ള പ്രണയം!!

ഒരു പതിനെട്ടുകാരിയും അൻപതുകാരനും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. മുതൽ മര്യാദൈ. തമിഴിലെ അന്നത്തെ ന്യൂജനറേഷൻ സംവിധായകൻ എന്നറിയപ്പെട്ടിരുന്ന ഭാരതീരാജ ശിവാജിഗണേശനെ നായകനാക്കുന്നു എന്നറിഞ്ഞപ്പോൾത്തന്നെ ചലച്ചിത്രവൃത്തങ്ങളിൽ വലിയ അത്ഭുതമാണ് ഉണ്ടായത്. ഇരുവരുടെയും ശൈലികൾ എങ്ങനെ…

ഒരു പതിനെട്ടുകാരിയും അൻപതുകാരനും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
മുതൽ മര്യാദൈ. തമിഴിലെ അന്നത്തെ ന്യൂജനറേഷൻ സംവിധായകൻ എന്നറിയപ്പെട്ടിരുന്ന ഭാരതീരാജ ശിവാജിഗണേശനെ നായകനാക്കുന്നു എന്നറിഞ്ഞപ്പോൾത്തന്നെ ചലച്ചിത്രവൃത്തങ്ങളിൽ വലിയ അത്ഭുതമാണ് ഉണ്ടായത്. ഇരുവരുടെയും ശൈലികൾ എങ്ങനെ പൊരുത്തപ്പെടുമെന്നതായിരിക്കാം ആ അത്ഭുതത്തിന് കാരണം. 16 വയതിനിലെ, കിഴക്കുപോകും റെയിൽ, അലകൾ ഒയ്‌വതില്ലേ, സികപ്പുറോജാക്കൾ, തുടങ്ങി തമിഴ്പ്രേക്ഷകരുടെ ആസ്വാദനതലത്തെത്തന്നെ ഭാരതീരാജ മാറ്റിമറിക്കുന്ന കാലം.

രജനി-കമൽ ദ്വയവും വിജയകാന്തും കത്തിക്കയറുന്ന കാലത്ത് വർഷങ്ങൾക്കുമുമ്പേ തന്റെ നായകവേഷമഴിച്ചു വെച്ച ശിവാജിയെ നായകനാക്കണോ എന്ന് അഭ്യുദയകാംക്ഷികൾ സംവിധായകനോട് ആരാഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. ആ തീരുമാനം പൂർണമായി വിജയിച്ചു. മലൈച്ചാമി എന്ന കഥാപാത്രത്തിലൂടെ അവസാനമായി ശിവാജിയിലെ കാമുകഭാവങ്ങൾ പ്രേക്ഷകർ കണ്ടു. 1985 ആഗസ്റ്റിൽ ചിത്രം പുറത്തിറങ്ങി. നിശബ്ദതയുടെ മാധുര്യം നിറഞ്ഞ ഒരു പ്രണയവും ദുരന്തവും പ്രേക്ഷകർ വെള്ളിത്തിരയിൽ അനുഭവിച്ചു. വൻവിജയമായി മാറിയ മുതൽ മര്യാദൈ ശിവാജിയുടെയും ഭാരതീരാജയുടെയും ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി എണ്ണപ്പെട്ടു. ഇതുവരെ പറയാതെപോയ രണ്ടുഘടകങ്ങൾ കൂടിയുണ്ടായിരുന്നു ഈ ചിത്രത്തിന്റെ മനോഹാരിതയിൽ.ഒരു നാടൻപെണ്ണിന്റെ പ്രണയത്തിന്റെ നിഷ്കളങ്കതയും തീവ്രതയും അഭ്രപാളികളിൽ നിറച്ച രാധയും തന്റെ മായാസംഗീതത്താൽ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയർത്തിയ ഇളയരാജയും.

നിവിൻ നായകനായിരുന്നതിനാൽ ,അതിഥി വേഷം ചെയ്യാന്‍ പല യുവ നടന്മാരും തയ്യാറായില്ല.