കൂട്ടുകാര്‍ക്കൊപ്പം കളിച്ച് ചിരിച്ച് ഭാവന! ആരാധകരുടെ മനസ്സ് നിറച്ച വീഡിയോ ഇതാ..!

ഭാവന വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. താരത്തിന്റെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റും ആഘോഷമാക്കുന്ന ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന വീഡിയോ ആണിത്. തന്റെ ഏറ്റവും അടുത്ത ആത്മസുഹൃത്തുക്കളായ ശില്‍പ ബാല,…

ഭാവന വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. താരത്തിന്റെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റും ആഘോഷമാക്കുന്ന ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന വീഡിയോ ആണിത്. തന്റെ ഏറ്റവും അടുത്ത ആത്മസുഹൃത്തുക്കളായ ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പമുള്ള ഒരു വീഡിയോയും ഫോട്ടോയും ആണ് ഇപ്പോള്‍ ഭാവന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രിയപ്പെട്ടവര്‍ക്കൊപ്പം കളിച്ച് രസിച്ച് സന്തോഷവതിയായി ഇരിക്കുന്ന ഭാവനയുടെ ഈ വീഡിയോ ആരാധകരുടേയും മനസ്സ് നിറച്ചിരിക്കുകയാണ്. ഫോട്ടോയ്ക്ക് ഒപ്പം ഒരു വീഡിയോ കൂടി നടി പങ്കുവെച്ചിരുന്നു.. ഫോട്ടോ എടുക്കാന്‍ പോസ് ചെയ്ത് കൂട്ടുകാരെ പറ്റിച്ച് വീഡിയോ എടുക്കുകയായിരുന്നു ശില്‍പ.. ഫോട്ടോയ്ക്ക് വേണ്ടി ഭാവനയും മൃദുലയും പോസ് ചെയ്തപ്പോള്‍ ഇത് വീഡിയോ ആണെന്ന് ശില്‍പ ബാല പറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഭാവന ഈ വീഡിയോ പങ്കുവെച്ചതോടെ നാടോടി നൃത്തം വിട്ടുപോയി എന്ന് കമന്റായി കുറിച്ച് ശില്‍പ ബാലയും എത്തിയിട്ടുണ്ട്.

ശില്‍പ, മൃദുല എന്നിവരെ കൂടാതെ, സയനോര, രമ്യ നമ്പീശന്‍, ഷഫ്‌ന എന്നിരാണ് ഭാവനയുടെ മറ്റ് ആത്മമിത്രങ്ങള്‍. ഇവര്‍ ഒന്നിച്ചാല്‍ പിന്നെ അവിടെ ഒരു ആഘോഷം തന്നെയാണ്. ഇതിന് മുന്‍പ് ഇവര്‍ ഒത്തുചേര്‍ന്നതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് കളിച്ച ഡാന്‍സ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ഭാവന പങ്കുവെച്ച പുതിയ വീഡിയോയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സിനിമാ മേഖലയില്‍ നിന്നും മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവരാണ് ഭാവനയുടെ മറ്റ് ആത്മ സുഹൃത്തുക്കള്‍. അതേസമയം, വര്‍ഷങ്ങള്‍ക്കിപ്പുറം ഭാവന അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ

വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഷറഫുദ്ദീന്‍ നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.