ഭാവനയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ആരാധകര്‍! ഫോട്ടോകളും വൈറല്‍

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് നടി ഭാവന. ജാഗ്ഗര്‍ ആന്റണി എടുത്ത് നല്‍കിയ ഫോട്ടോകളാണ് താരം ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ ഭാവനയെ അതീവ സുന്ദരിയായി…

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് നടി ഭാവന. ജാഗ്ഗര്‍ ആന്റണി എടുത്ത് നല്‍കിയ ഫോട്ടോകളാണ് താരം ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ ഭാവനയെ അതീവ സുന്ദരിയായി കാണപ്പെടുന്നു.

പ്രിയ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ ഭാവന സ്വാതന്ത്ര്യ ദിനത്തില്‍ തന്റെ ആരാധകരുമായി ഒന്നില്‍ അധികം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ഈ വിശേഷ ദിനത്തില്‍ തന്നെ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയതോടെ താരത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുകയാണ് ആരാധകര്‍. അതോടൊപ്പം ഭാവന ഈ ഫോട്ടോകളില്‍ അതീവ സുന്ദരി ആയിരിക്കുന്നു എന്നും ആരാധകര്‍ കുറിയ്ക്കുന്നു. വളരെ കാലം മലയാള സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു എങ്കിലും ഭാവനയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും മലയാളി പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടില്ല.

താരത്തിന്റെ ഒരു തിരിച്ച് വരവിനായി ആരാധകര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു…പ്രിയപ്പെട്ടവരുടെ ആ ആഗ്രഹമാണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമ വഴി വീണ്ടും സഫലമാകാന്‍ പോകുന്നത്. തിരിച്ചു വരവ് അറിയിച്ച് ഭാവന പ്രഖ്യാപിച്ച് ആദ്യ ചിത്രം ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയാണ്.

ഷറഫുദ്ദീന്‍ ആണ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു, ഇതര ഭാഷാ ചിത്രങ്ങളിലേയും താരമായ ഭാവനയുടെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.