മമ്മൂക്ക മാത്രമേ ജീവിതത്തിൽ എന്നോട് അത് ചോദിച്ചിട്ടുള്ളു നടൻ ബിബിൻ ജോർജ് !!

മലയാള സിനിമയിലെ മെഗാസ്റ്റാറാണ് മമ്മൂട്ടി, നിരവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമക്കായി സമ്മാനിച്ചത്, അതിന് അർഹിച്ച അംഗീകാരവും താരത്തെ തേടി എത്തിയിരുന്നു, ഇപ്പോൾ താരത്തിനെക്കുറിച്ച് നടൻ ബിബിൻ ജോർജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്,…

മലയാള സിനിമയിലെ മെഗാസ്റ്റാറാണ് മമ്മൂട്ടി, നിരവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമക്കായി സമ്മാനിച്ചത്, അതിന് അർഹിച്ച അംഗീകാരവും താരത്തെ തേടി എത്തിയിരുന്നു, ഇപ്പോൾ താരത്തിനെക്കുറിച്ച് നടൻ ബിബിൻ ജോർജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, മമ്മൂക്കക്ക് 70 വയസ്സ് ആയപ്പോൾ ഞാൻ ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല, ഞാൻ പേഴ്‌സണൽ ആയി ഒരു മെസ്സേജ് അയക്കുകയാണ് ചെയ്തത്, അത് എന്താണെന്ന് വെച്ചാൽ മമ്മൂക്കയോട് എനിക്ക് എത്ര നന്ദി പറഞ്ഞാലും, കണ്ണ് നിറഞ്ഞാലും, ആ കാലിൽ പിടിച്ച് കരഞ്ഞാലും മമ്മൂക്കയോടുള്ള നന്ദി എനിക്ക് തീരില്ല, എന്നാൽ മമ്മൂക്ക വിചാരിക്കുന്നുണ്ടാകും എനിക്ക് ഒന്നും ചെയ്ത് തരാതെ നന്ദി പറഞ്ഞത് എന്തിനാണെന്ന്.

എന്റെ ജീവിതത്തിൽ ഇന്നുവരെ സിനിമ ഫീൽഡിൽ നിന്നും ഒരേ ഒരു കാര്യം ചോദിച്ച വെക്തി മമ്മൂക്ക ആണ്, അത് എന്താണ് കാര്യം എന്ന് വെച്ചാൽ ഷൈലോക്കിന്റെ ഷൂട്ടിന് എത്തിയപ്പോൾ എന്നോട് മമ്മൂക്ക ചോദിക്കുക ഉണ്ടായി ബിബിനെ നിനക്ക് ഈ കാല് ശരിയാക്കാൻ എന്തേലും മാർഗം ഉണ്ടോ എന്ന്, അങ്ങനെ ശരിയാക്കിയാൽ ഇനിയും നിനക്ക് കൂടുതൽ സിനിമകളിൽ അഭിനയിച്ച് കൂടെ എന്ന്, അങ്ങനെ എന്നോട് ചോദിച്ച വ്യക്തിയാണ് മമ്മൂക്ക, അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് പറയുന്നത് തന്നെ അദ്ദേഹത്തിന്റെ മനസിന്റെ നൻമ്മ എന്നാണ് താരം പറയുന്നത്.