‘ബാലാമണി കളിച്ചതല്ല, നല്ല വസ്ത്രം വാങ്ങാന്‍ പൈസയില്ലായിരുന്നു’! നല്ല ഡ്രസ്സ് ഇട്ട് ഭംഗിയായ് നടക്കാന്‍ എനിക്കും ആഗ്രഹമില്ലേ, വേദനിപ്പിയ്ക്കുന്നതിന് പരിധിയുണ്ട്!! നിറകണ്ണുകളോടെ ശാലിനി

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ദിനങ്ങളിലേക്ക് അടുക്കുകയാണ്. 20 പേരുമായി തുടങ്ങിയ ഷോ ഇപ്പോള്‍ ആറുപേരുമായിട്ടാണ് ഫൈനലിലെത്തിയിരിക്കുന്നത്. മുംബൈയില്‍ വച്ചാണ് ബിഗ്ഗ് ബോസ് ഗ്രാന്റ് ഫിനാലെ. ഫിനാലെയില്‍ പങ്കെടുക്കാനായി ഷോയില്‍ നിന്നും…

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ദിനങ്ങളിലേക്ക് അടുക്കുകയാണ്. 20 പേരുമായി തുടങ്ങിയ ഷോ ഇപ്പോള്‍ ആറുപേരുമായിട്ടാണ് ഫൈനലിലെത്തിയിരിക്കുന്നത്. മുംബൈയില്‍ വച്ചാണ് ബിഗ്ഗ് ബോസ് ഗ്രാന്റ് ഫിനാലെ. ഫിനാലെയില്‍ പങ്കെടുക്കാനായി ഷോയില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥികള്‍ എല്ലാം മുംബൈയില്‍ എത്തിയിട്ടുണ്ട്.

അതിനിടെ, ഷോയില്‍ മത്സരാര്‍ഥിയായെത്തിയിരുന്ന ശാലിനിയുടെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ബാലാമണി, ‘മോങ്ങിനി’ എന്നൊക്കെയുള്ള കമന്റുകള്‍ തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് ശാലിനി പറയുന്നത്.

നാട്ടിലെ സാധാരണ ആങ്കറില്‍ നിന്നാണ് ശാലിനി ബിഗ്ഗ് ബോസ് ഷോയില്‍ എത്തുന്നത്. തനിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് ഷോ എന്ന് ശാലിനി പറഞ്ഞിരുന്നു. ബിഗ്ഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷവും എനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായത്. ചിലര്‍ ചെറിയ ചില സജഷന്‍സ് എല്ലാം നിര്‍ദ്ദേശിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷവും ബാലാമണി എന്ന് വിളിച്ചപ്പോള്‍ ഞാന്‍ അതെല്ലാം ആസ്വദിയ്ക്കുകയായിരുന്നു. എന്നെ പറ്റിയുള്ള ട്രോളുകള്‍ കണ്ട് ഞാന്‍ തന്നെ ചിരിച്ചു പോയിട്ടുണ്ടെന്നും ശാലിനി പറയുന്നു.

ഫിനാലെയ്ക്കായി ഇപ്പോള്‍ മുംബൈയില്‍ വന്നിരിയ്ക്കുകയാണന്നും ശാലിനി പറയുന്നു. എല്ലാവരെയും വീണ്ടും കണ്ടതിന്റെ എല്ലാം സന്തോഷവും ഒരുമിച്ചുള്ള നിമിഷങ്ങളും എല്ലാം ശാലിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഫിനാലെയില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലാണ് അതെല്ലാം ഷെയര്‍ ചെയ്തത്. ആ സന്തോഷത്തിന് ഇടയിലും ചിലര്‍ വേദനിപ്പിക്കുന്ന കമന്റുമായെത്തിയെന്നും ശാലിനി പറയുന്നു.

വീട്ടില്‍ സാധാരണയായി ഞാന്‍ ചുരിദാര്‍ ആണ് ധരിയ്ക്കുന്നത്. ബിഗ്ഗ് ബോസ് ഷോയിലേക്ക് വരുമ്പോള്‍ നല്ല വസ്ത്രം വാങ്ങാനുള്ള പൈസയുണ്ടായിരുന്നില്ല.
അതിനെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, ദാരിദ്ര്യം പറഞ്ഞു എന്ന് പറഞ്ഞ് ചിലര്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ അത് അത്ര കാര്യമാക്കിയിരുന്നില്ല.

ആങ്കറിങ് ചെയ്യുമ്പോഴൊക്കെ ധരിക്കുന്ന മോഡേണ്‍ ഡ്രസ്സുകള്‍ തനിക്ക് ആരെങ്കിലും സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ശാലിനി പറയുന്നു. ഇത് മാത്രം കണ്ട് കമന്റ് ഇടുന്നത് കാണുമ്പോഴാണ് സങ്കടം. ‘ബിഗ്ഗ് ബോസില്‍ ബാലാമണി കളിച്ചു അത് ഏറ്റില്ല, ഇപ്പോള്‍ അല്പം ഓവറാകുന്നുണ്ട്’ എന്നൊക്കെയുള്ള കമന്റുകള്‍ വേദനിപ്പിച്ചെന്നും ശാലിനി പറയുന്നു.

പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അവിടുന്നാണ് ഇതുവരെ താന്‍ എത്തിയത്.
തനിക്ക് ഇപ്പോല്‍ 32 വയസ്സ് ആയി. വളരെ ചെറുപ്പത്തില്‍ വിവാഹിതയും വിവാഹ മോചിതയും ആയി. കേസ് എല്ലാം നടത്തിയതും ഒറ്റയ്ക്ക് ആണ്. ഒറ്റപ്പെട്ടപ്പോഴും കുഞ്ഞിനെയും കുടുംബത്തെയും നോക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ശാലിനി പറയുന്നു.

നാട്ടിലെ ഒരു സിമന്റ് ഷോപ്പിലെ സെയില്‍സില്‍ ജോലി ചെയ്തു തുടങ്ങിയ കരിയര്‍ ആണ് ഇപ്പോള്‍ ബിഗ്ഗ് ബോസ് ഷോ വരെ എത്തിയത്. അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. തങ്ങളെ പോലുള്ളവര്‍ക്കും ഇവിടെ ജീവിക്കേണ്ടെ എന്നും ശാലിനി വിമര്‍ശകരോട് ചോദിക്കുന്നു.

സ്റ്റാര്‍ട്ട് മ്യൂസിക് ഷോ കണ്ട് പലരും പറഞ്ഞു, ശാലിനി ഇപ്പോള്‍ സ്മാര്‍ട്ട് ആയിട്ടുണ്ട് എന്ന്. ചിലര്‍ പറഞ്ഞു ഓവര്‍ സ്മാര്‍ട്ട് ആണ് എന്ന്. നിങ്ങള്‍ ബാലാമണി എന്ന് വിളിച്ച് കളിയാക്കിയ എനിക്ക് ഒരു മേക്കോവര്‍ ചെയ്യാന്‍ പറ്റില്ലേ, എല്ലാവരെയും പോലെ ഡ്രസ്സ് ചെയ്ത് ഭംഗിയായ് നടക്കാന്‍ എനിക്കും ആഗ്രഹമില്ലേ. നിങ്ങള്‍ ‘മോങ്ങിനി’ എന്നൊക്കെ പറഞ്ഞ് കളിയാക്കിയപ്പോഴും സഹിച്ചവളാണ് ഞാന്‍. ഒരു മനുഷ്യനെ വേദനിപ്പിയ്ക്കുന്നതിന് പരിധിയുണ്ടെന്നും വേദനയോടെ ശാലിനി പറയുന്നു.

ബിഗ്ഗ് ബോസില്‍ ഞാന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ വിലയിരുത്തരുത്. എന്റെ അവസ്ഥ അതായിരുന്നു. ഞാന്‍ ഓവറായി, സ്മാര്‍ട്ട് ആയി എന്നൊന്നും പറയരുത്. ഞാന്‍ നേരത്തെ സ്മാര്‍ട്ട് ആണ്. ഞാന്‍ സ്മാര്‍ട്ട് ആയാല്‍ മാത്രമേ എനിക്ക് പ്രോഗ്രാം കിട്ടുകയുള്ളൂ.. ഞാനും മനുഷ്യനാണ്, ഇങ്ങനെയൊക്കെ ജീവിച്ച് പോയിക്കോട്ടെയെന്നും ശാലിനി പറഞ്ഞു.