ഹൃദയാഘാതം, ബിഗ്‌ബോസ് താരം അന്തരിച്ചു; ഞെട്ടലോടെ സഹപ്രവര്‍ത്തകര്‍

‘ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാര്‍ക്കൊപ്പം ഗോവ സന്ദര്‍ശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019ലെ തിരഞ്ഞെടുപ്പില്‍…

‘ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാര്‍ക്കൊപ്പം ഗോവ സന്ദര്‍ശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2019ലെ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ആദംപുര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ഇവിടെനിന്നു ജയിച്ച കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയ് കഴിഞ്ഞമാസം എംഎല്‍എ സ്ഥാനം രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നു. സൊനാലിയും കുല്‍ദീപ് ബിഷ്‌നോയ്യും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ സൊനാലി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്.

ടിക്ടോക് വിഡിയോകളിലൂടെയാണ് സൊനാലി താരമായത്. ധാരാളം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. 2006ല്‍ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. പിന്നീടാണു ബിജെപിയില്‍ ചേര്‍ന്നത്. ബിഗ് ബോസ് 14ലും മത്സരാര്‍ഥിയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തിയ സൊണാലി ജനപ്രീതി നേടിയിരുന്നു. 2016 ഡിസംബറില്‍ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് മരിച്ചു. 42ാം വയസില്‍ തന്റെ ഫാം ഹൗസില്‍ വച്ച് ദുരൂഹ സാഹചര്യത്തിലായിരുന്നു മരണം. യശോദര ഫോഗട്ട് എന്നൊരു മകളുമുണ്ട്.