രത്തൻ ടാറ്റയുടെ ബയോപിക്; ആദ്യമായി പ്രതികരിച്ച് സംവിധായിക സുധ കൊങ്കര

അടുത്തിടെ സോഷ്യൽ മീഡിയൽ അടുത്തിലെ സജീവമായി പ്രചരിച്ചിരുന്ന വാർത്തായാണ് സംവിധായിക സുധ കൊങ്കര ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നുവെന്നും കൂടാതെ ടാറ്റയുടെ ബയോപിക് പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും 2023…

അടുത്തിടെ സോഷ്യൽ മീഡിയൽ അടുത്തിലെ സജീവമായി പ്രചരിച്ചിരുന്ന വാർത്തായാണ് സംവിധായിക സുധ കൊങ്കര ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നുവെന്നും കൂടാതെ ടാറ്റയുടെ ബയോപിക് പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും 2023 അവസാനത്തോടെ സിനിമ തിയേറ്ററുകളിലെത്തും എന്നായിരുന്നു വാർത്ത.

 

ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക സുധ കൊങ്കര. ഈ വാർത്തകളൊക്കെ നിഷേധിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് സുധ. ഞാൻ മിസ്റ്റർ രത്തൻ ടാറ്റയുടെ വലിയൊരു ആരാധികയാണ്. അതിനാൽ തന്നെ ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ ബയോപിക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ അടുത്ത സിനിമയിൽ നിങ്ങൾക്കുള്ള താൽപ്പര്യത്തിന് എല്ലാവർക്കും നന്ദിയെന്നും അടുത്ത സിനിമ ഉടൻ ഉണ്ടാവും എന്നാണ് സുധ കൊങ്കരയുടെ പുതിയ ട്വീറ്റ്.

സൂരറൈ പോട്ര് എന്ന ചിത്രമായിരുന്നു സംവിധായികയുടെതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. സൂര്യയും അപർണ ബാലമുരളിയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ജി.ആർ ഗോപിനാഥന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സൂരറൈ പോട്ര് സുധ കൊങ്കര ഒരുക്കിയത്. ഇപ്പോൾ സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്ക് നിർമിക്കുകയാണ് സംവിധായിക.