നിറവയറില്‍ ബിപാഷ ബസു; ബേബി ബംപില്‍ ചുംബിച്ച് കരണ്‍- ചിത്രങ്ങള്‍

സോനം കപൂറിനും ആലിയ ഭട്ടിനും പിന്നാലെ അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ബിപാഷ ബസു. ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനൊപ്പം ബേബി ബംപ് കാണിച്ചുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിയിരിക്കുകയാണ്. ബിപാഷയേയും കുഞ്ഞുവയറിനേയും കരണ്‍ ചേര്‍ത്തുപിടിക്കുന്നതും നിറ വയറില്‍ ചുംബിക്കുന്നതും ചിത്രങ്ങളിലുണ്ട്.

‘ഞങ്ങളുടെ ജീവിത്തില്‍ ഒരു പുതിയ ഘട്ടം തുടങ്ങുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു. ഓരോരുത്തരുമായിരുന്ന ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ഒരേ മനസുള്ള രണ്ടു പേരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി കടന്നുവരികയാണ്. ഞങ്ങളുടെ സ്നേഹത്തില്‍ നിന്ന് പിറവിയെടുക്കുന്ന ഒരു സൃഷ്ടി. കുഞ്ഞ് ഉടന്‍ ഞങ്ങളോടൊപ്പം ചേരും. അതു ഞങ്ങളുടെ സന്തോഷം കൂട്ടും. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും സ്നേഹത്തിനും നന്ദി. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുക. ഞങ്ങളുടെ ഒരു ഭാഗമാകുക.’ ബിപാഷ സോഷ്യല്‍ മീഡിയ പോസ്റ്റിനൊപ്പം കുറിക്കുന്നു.

2001ല്‍ പുറത്തിറങ്ങിയ അജ്‌നബി എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. ടെലിവിഷന്‍ താരമായ കരണ്‍ സിങ് ഗ്രോവറിനെ 2016 ലാണ് ബിപാഷ വിവാഹം ചെയ്യുന്നത്.

Previous articleനടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു
Next articleകളിക്കുന്നതിനിടയില്‍ തന്നെ കടിച്ച പാമ്പിനെ കടിച്ചുകൊന്ന് രണ്ട് വയസുകാരി