ദില്‍ഷയ്ക്ക് രക്ഷാബന്ധന്‍ ആശംസിച്ച് ബ്ലെസ്ലി!!! ദില്‍ഷയുടെ മറുപടി ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ നാല് ആണ് സോഷ്യലിടത്ത് ഇത്രയധികം വൈറലായിരുന്നത്. സീസണ്‍ 4 സമ്മാനിച്ച താരങ്ങളാണ് ദില്‍ഷയും റോബിനും ബ്ലെസ്ലിയും. ഇവരായിരുന്നു ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ നേടിയിരുന്നത്. അതേസമയം, ഏറ്റവും കൂടുതല്‍…

ബിഗ് ബോസ് മലയാളം സീസണ്‍ നാല് ആണ് സോഷ്യലിടത്ത് ഇത്രയധികം വൈറലായിരുന്നത്. സീസണ്‍ 4 സമ്മാനിച്ച താരങ്ങളാണ് ദില്‍ഷയും റോബിനും ബ്ലെസ്ലിയും. ഇവരായിരുന്നു ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ നേടിയിരുന്നത്. അതേസമയം, ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ളയാള്‍ അപ്രതീക്ഷിതമായി പുറത്താവുകയും ചെയ്തിരുന്നത്. ദില്‍ഷ വിന്നറായത് ചരിത്രമാവുകയും ചെയ്തു. ദില്‍ഷ, റോബിന്‍, ബ്ലസ്ലി ഇവര്‍ തമ്മിലുള്ള അടുപ്പവും പ്രശ്‌നങ്ങളും ഷോ അവസാനിച്ചിട്ടും തുടര്‍ന്നിരുന്നു.

ഇന്ന് രാജ്യം എമ്പാടും രക്ഷാബന്ധന്‍ ദിവസമായി ആഘോഷിക്കുകയാണ്. രാവിലെ തന്നെ രക്ഷാബന്ധന്‍ ആശംസകളുമായി ബ്ലെസ്ലി എത്തിയിരുന്നു. ദില്‍ഷയ്ക്ക് ഇന്‍സ്റ്റഗ്രാം വഴി നേരിട്ട് ആണ് ബ്ലെസ്ലി രക്ഷാബന്ധന്‍ ദിനാശംസകള്‍ നേര്‍ന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴിയാണ് താരം രക്ഷാബന്ധന്‍ ആശംസകള്‍ നടത്തിയത്. ”ബ്രദര്‍ ആണെ” എന്നായിരുന്നു താരം സ്റ്റോറിയില്‍ കുറിച്ചത്. വിവാദങ്ങള്‍ ഒഴിവാക്കുവാന്‍ ആയിരിക്കണം ഒരു പക്ഷേ ബ്ലസ്ലി ഇങ്ങനെ പ്രത്യേകം കുറിച്ചതെന്ന് ആരാധകര്‍ പറയുന്നുണ്ട്.

ആശംസയ്ക്ക് മറുപടിയുമായി ദില്‍ഷ തന്നെ രംഗത്തെത്തി. രക്ഷാബന്ധന്‍ ദിനാശംസകള്‍ ബ്രദറെ എന്നായിരുന്നു ബ്ലസിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറീ സ്വന്തം സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ട് ദില്‍ഷ മറുപടി നല്‍കിയത്.

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ച സന്തോഷത്തിലാണ് ആരാധകര്‍. ശരിക്കും ആഘോഷിക്കുകയാണ്. എന്തായാലും ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കേട്ട് അടങ്ങിയ സ്ഥിതിക്ക് ഇനി എന്നാണ് റോബിന്‍ ഡോക്ടറുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.