വരന്റെ വീട്ടുകാര്‍ നല്‍കിയ ലെഹങ്ക ഇഷ്ടമായില്ല; കല്യാണം വേണ്ടെന്ന് വെച്ച് വധു

വിചിത്രമായ ഒരു സംഭവമാണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിന്നും പുറത്തുവന്നത്. ഭാവി വരന്റെ വീട്ടുകാര്‍ സമ്മാനിച്ച ലെഹംഗ ഇഷ്ടപ്പെടാത്തതിനാല്‍ ഒരു സ്ത്രീ തന്റെ കല്യാണം വേണ്ടെന്ന് വച്ചു. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, ലക്നൗവില്‍ നിന്ന് 10,000…

വിചിത്രമായ ഒരു സംഭവമാണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിന്നും പുറത്തുവന്നത്. ഭാവി വരന്റെ വീട്ടുകാര്‍ സമ്മാനിച്ച ലെഹംഗ ഇഷ്ടപ്പെടാത്തതിനാല്‍ ഒരു സ്ത്രീ തന്റെ കല്യാണം വേണ്ടെന്ന് വച്ചു.

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, ലക്നൗവില്‍ നിന്ന് 10,000 രൂപ വിലയുള്ള ലെഹങ്കയ്ക്ക് അച്ഛന്‍ ഓര്‍ഡര്‍ നല്‍കിയതിനെത്തുടര്‍ന്ന് യുവതി തന്റെ പ്രതിശ്രുതവരനുമായി പിരിഞ്ഞു. വരന്റെ പിതാവ് ഇത് തന്റെ മരുമകള്‍ക്ക് അയച്ചുകൊടുത്തു, തനിക്ക് ഇത് ഇഷ്ടപ്പെട്ടില്ലെന്ന് വധു പറഞ്ഞു.

ഇതിനുശേഷം, പ്രശ്‌നം രൂക്ഷമാവുകയും അല്‍മോറ സ്വദേശിയായ പ്രതിശ്രുത വരനെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിക്കുകയും ചെയ്തു. ഈ വര്‍ഷം ജൂണിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഡിസംബര്‍ 5 ന് വിവാഹം നിശ്ചയിച്ചിരുന്നു, അതിനായി വരന്റെ കുടുംബം കാര്‍ഡുകളും അച്ചടിച്ചിരുന്നു. യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയരുകയാണ്.