അതിമനോഹരമായി നൃത്തം ചെയ്ത് വധു; അടുത്തേക്ക് വരൂയെന്ന് വരന്‍- വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ വധൂവരന്മാരുടെ ഡാന്‍സുകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു വധുവിന്റെ നൃത്തത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ വധു അതിമനോഹരമായി നൃത്തം ചെയ്യുമ്പോള്‍ വരനും എഴുന്നേറ്റു നിന്ന് വധുവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വേദിയില്‍ വെച്ചിരിക്കുന്ന…

സോഷ്യല്‍ മീഡിയയിലൂടെ വധൂവരന്മാരുടെ ഡാന്‍സുകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു വധുവിന്റെ നൃത്തത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ വധു അതിമനോഹരമായി നൃത്തം ചെയ്യുമ്പോള്‍ വരനും എഴുന്നേറ്റു നിന്ന് വധുവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വേദിയില്‍ വെച്ചിരിക്കുന്ന വിവാഹക്കസേരയില്‍ വരന്‍ സുഖമായി ഇരിക്കുന്നത് നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ കാണാം. തുടര്‍ന്ന് നൃത്തത്തോടുകൂടിയ വധുവിന്റെ തകര്‍പ്പന്‍ പ്രവേശനം. വിരുന്ന് ഹാളിലെത്തിയ ശേഷം വധു നേരിട്ട് സ്റ്റേജിനടുത്തെത്തി നൃത്തം ചെയ്യാന്‍ തുടങ്ങുന്നത് കാണാം. അവളോടൊപ്പം മറ്റ് പെണ്‍കുട്ടികളും നൃത്തം ചെയ്യുന്നു.

 

View this post on Instagram

 

A post shared by The ShaadiSwag 💞 (@theshaadiswag)

വധു നൃത്തം ചെയ്യുന്നത് കണ്ട്, വരന്‍ ഉടന്‍ തന്നെ തന്റെ സ്ഥലത്ത് നിന്ന് എഴുന്നേറ്റ് ഗംഭീരമായ നൃത്തം കാണാന്‍ തുടങ്ങുന്നു. വധുവിന്റെ നൃത്തം അദ്ദേഹ വളരെ നന്നായി ആസ്വദിക്കുന്നത് കാണാം. അവന്‍ അവളെ തന്റെ അടുത്തേക്ക് വരാന്‍ ആംഗ്യം കാണിക്കുന്നു. തെഷാദിസ്വാഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.