‘ചങ്ങാതി നന്നായാല്‍…’ മലര്‍ന്നു വീണ ആമയെ സഹായിച്ച് കാട്ടുപോത്ത്; വൈറല്‍ വീഡിയോ കാണാം

മൃഗങ്ങളുടെ സൗഹൃദത്തിന്റെയും അടിപിടിയുടെയും ഒക്കെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വേഗം വൈറലാകാറുണ്ട്. മൃഗങ്ങളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുന്നില്‍ പലപ്പോഴും മനുഷ്യര്‍ക്ക് പോലും നാണിച്ച് തലകുനിക്കേണ്ടി വന്നിട്ടുണ്ട്. മൃഗങ്ങള്‍ തന്റെ സഹജീവികളെ അപകടഘട്ടത്തില്‍ രക്ഷപെടുത്തുകയും സഹായിക്കുകയും…

മൃഗങ്ങളുടെ സൗഹൃദത്തിന്റെയും അടിപിടിയുടെയും ഒക്കെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വേഗം വൈറലാകാറുണ്ട്. മൃഗങ്ങളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുന്നില്‍ പലപ്പോഴും മനുഷ്യര്‍ക്ക് പോലും നാണിച്ച് തലകുനിക്കേണ്ടി വന്നിട്ടുണ്ട്. മൃഗങ്ങള്‍ തന്റെ സഹജീവികളെ അപകടഘട്ടത്തില്‍ രക്ഷപെടുത്തുകയും സഹായിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ഒരു കാട്ടുപോത്തിന്റെയും ആമയുടെയും സൗഹൃദത്തിന്റെ വീഡിയോയാണിത്. ഒരു ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഒരു കടലാമയെ അപകടത്തില്‍ നിന്നും രക്ഷിക്കുന്ന കാട്ട് പോത്താണ് ദൃശ്യങ്ങളില്‍ ഉള്ളത്. മലര്‍ന്ന് വീണുകിടക്കുന്ന കടലാമയെ നേരെയാകാന്‍ സഹായിക്കുകയാണ് കാട്ടുപോത്ത്. തന്റെ കൊമ്പുകൊണ്ട് ഏറെ പണിപ്പെട്ടാണ് കാട്ടുപോത്ത് കടലാമയെ തിരിച്ചിടുന്നത്. ഏതോ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

കാണുമ്പോള്‍ ദേഷ്യക്കാരനാണെന്ന് തോന്നുന്ന കാട്ടുപോത്ത് ആള്‍ പഞ്ചപാവമാണെന്ന് വ്യക്തമാവുകയാണ് ഈ വീഡുയോയിലൂടെ. തന്റെ സുഹൃത്തിന് ഒരു ആപത്ത് വന്നപ്പോള്‍ സഹായിക്കാന്‍ കാട്ടുപോത്ത് കാണിച്ച മനസിനെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പുകഴ്ത്തുന്നത്. കാട്ടുപോത്തിന്റെ ഈ പ്രവൃത്തി കണ്ട് മൃഗശാലയിലെ സന്ദര്‍ശകര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവരുടെ അടുത്തേക്ക് ഗമയോടെ കാട്ട് പോത്ത് നടന്ന് വരുന്നതും വീഡിയോയില്‍ കാണാം.