ബംബര്‍ ചിരി താരം ജോണിന് കല്ല്യാണമായി, ഭാവി വധുവുമായി വേദിയിലെത്തി താരം

മലയാള ടെലിവിഷന്‍ രംഗത്ത് അതിവേഗം ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ആണ് ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി. യൂടൂബിലൂടെ വൈറലായ കാര്‍ത്തിക് സൂര്യ ആങ്കറിംഗ് ചെയ്ത ഹാസ്യ റിയാലിറ്റി ഷോ ആയിരുന്നു…

മലയാള ടെലിവിഷന്‍ രംഗത്ത് അതിവേഗം ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ആണ് ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി. യൂടൂബിലൂടെ വൈറലായ കാര്‍ത്തിക് സൂര്യ ആങ്കറിംഗ് ചെയ്ത ഹാസ്യ റിയാലിറ്റി ഷോ ആയിരുന്നു ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി. സ്റ്റാന്‍ഡ് അപ് കോമഡിയെ മലയാളിയ്ക്ക് പരിചിതമാക്കിയതും ബംബര്‍ ചിരിയാണ്. ഷോ നിരവധി താരങ്ങളെയാണ് സമ്മാനിച്ചത്. പ്രായ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഷോയിലൂടെ താരങ്ങളായിട്ടുണ്ട്.

സ്റ്റാന്‍ഡ് അപ് കോമഡിയിലൂടെ ശ്രദ്ധേയനായ താരമാണ് ജോണ്‍ ജിയോ. ജോലിയില്ലാത്തത് കൊണ്ട് കല്ല്യാണം റെഡിയാവുന്നില്ലെന്ന് ജോണ്‍ ഷോയില്‍ പറഞ്ഞിരുന്നു. ജോലി ഇല്ലാത്തിന്റെ വിഷമവും വയസ്സ് കഴിഞ്ഞിട്ടും പെണ്ണ് കിട്ടാത്തതിന്റെ സങ്കടവും ഒക്കെയായിരുന്നു ജോണ്‍ ജിയോയുടെ സ്റ്റാന്റ് അപ് കോമഡി വിഷയം.

ബംബര്‍ ചിരിയോടെ, സ്റ്റാന്റ് അപ് കോമഡിയെ തന്നെ പ്രൊഫഷനാക്കി. ഷോയിലൂടെ താരമായതോടെ കൈ നിറയെ പ്രോഗ്രാമുകളാണ്. സ്വദേശത്തും വിദേശത്തുമായി ധാരാളം പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നുണ്ട് ജോണ്‍.

ഇതാ ഇപ്പോള്‍ ബംബര്‍ ചിരിയിലൂടെ താരമായതോടെ ജോണിന് ജീവിത പങ്കാളിയെയും ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ജോണ്‍ ഭാവി വധുവുമായാണ് എത്തിയത്. അനു എന്നാണ് പെണ്‍കുട്ടിയുടെ പേര്. ഒഫ്താല്‍മോളജിസ്റ്റാണ് അനു.

ഒരു പ്രോഗ്രാമിന് വേണ്ടി ജോണിനെ വിളിച്ചതിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോള്‍ ഒരുപാട് കോമണ്‍ സുഹൃത്തുക്കളുണ്ട് എന്ന് മനസ്സിലായി. അങ്ങനെ അടുത്തു, പ്രണയവുമായി. ജോണ്‍ ആണ് ആദ്യ പ്രണയം തുറന്നു പറയുന്നത്. രണ്ട് പേര്‍ക്കും ഓകെയായപ്പോള്‍ വീട്ടില്‍ അവതരിപ്പിച്ചു, വിവാഹവും നിശ്ചയിച്ചു. ആഗസ്റ്റ് 20ന് ആണ് വിവാഹം.

ഇരുവരും തമ്മിലുള്ള ഉയരവ്യത്യാസമാണ് കഴിഞ്ഞ ദിവസം ഷോയില്‍ ചിരിപടര്‍ത്തിയത്. ജോണ്‍ നല്ല ഉയരമുള്ള പ്രകൃതമാണ്. അനുവിന് സാധാരണ ഉയരമുള്ളൂ. അനുവിനെ ജോണ്‍ വേദിയിലേക്ക് വിളിച്ചപ്പോള്‍ തന്നെ മഞ്ജു പിള്ളയും സാബുമോനും നിര്‍ത്താതെ ചിരി തുടങ്ങിയിരുന്നു. അമിതാഭ് ബച്ചനെയും ജയ ബച്ചനെയും പോലെ തന്നെയുണ്ട് എന്നായിരുന്നു മഞ്ജു പിള്ളയുടെ കമന്റ്.