ക്യാമറാമാന്‍ വധുവിനെ ആവര്‍ത്തിച്ച് സ്പര്‍ശിച്ചു, കരണത്തടിച്ച് വരന്‍- വീഡിയോ

സോഷ്യല്‍ മീഡിയയില്‍ നിരവധി വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. വീണ്ടും വീണ്ടും കണ്ടിട്ടും മനസ്സ് നിറയാത്ത വിധം രസകരമാണ് ചിലത്. വധൂവരന്മാരുമായി ബന്ധപ്പെട്ട അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവരും വേദിയിലുണ്ട്, ക്യാമറാമാന്‍…

സോഷ്യല്‍ മീഡിയയില്‍ നിരവധി വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. വീണ്ടും വീണ്ടും കണ്ടിട്ടും മനസ്സ് നിറയാത്ത വിധം രസകരമാണ് ചിലത്. വധൂവരന്മാരുമായി ബന്ധപ്പെട്ട അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവരും വേദിയിലുണ്ട്, ക്യാമറാമാന്‍ ഫോട്ടോയെടുക്കുന്നു. എന്നാല്‍ അതിനിടയില്‍ അയാള്‍ വധുവിന്റെ മുഖത്ത് സ്പര്‍ശിച്ചു. ഇതോടെ വരന്‍ ക്ഷുഭിതനായി.

വീഡിയോ ഇതുവരെ നിരവധി പേരാണ് കണ്ടത്. സ്റ്റേജില്‍ വധു നില്‍ക്കുന്നതും ക്യാമറാമാന്‍ ഫോട്ടോ എടുക്കുന്നതും കാണാം. വരനും സമീപത്ത് നില്‍ക്കുകയാണ്, പക്ഷേ ക്യാമറാമാന്‍ വധുവിന്റെ ഫോട്ടോ എടുക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനിടയില്‍, വ്യത്യസ്ത പോസുകളില്‍ ഫോട്ടോ എടുക്കാന്‍ അയാള്‍ വധുവിനെ പലതവണ തൊടുന്നു. ഇതോടെ വരന്‍ കോപാകുലനായി. ഉടന്‍ തന്നെ ഫോട്ടോഗ്രാഫറുടെ അടുത്തെത്തി മുഖത്തടിച്ചു.

https://youtu.be/O9m4L3V1L2k

ഇതുകണ്ട് ചിരി അടക്കാനാവാതെ വധു നിലത്തിരുന്നു എന്നതാണ് തമാശ. ഫ്രെയിമില്‍ ഈ രംഗം കാണുന്നത് രസകരമാണ്. എന്നിരുന്നാലും, വീഡിയോ ഒരു തമാശയുടെ ഭാഗമാണെന്ന് തോന്നുന്നു, അത് punjabi_industry എന്ന പേജില്‍ ഇന്‍സ്റ്റാഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.