വിവാഹം കഴിച്ചില്ലെങ്കിൽ എന്താ ജീവിക്കാൻ കഴിയില്ലേ ? പ്രധാനമന്ത്രി പോലും വിവാഹം കഴിച്ചില്ല പിന്നാണ്!

നമ്മുടെ സമൂഹത്തിൽ മിക്കവരും വിവാഹം കഴിക്കുന്നത് അവരവർക്ക് വേണ്ടി മാത്രമല്ല.പകരം അത് സമൂഹത്തിനു വേണ്ടിയോ, അച്ഛൻ അമ്മമാർക്കോ അപ്പൂപ്പൻ അമ്മൂമ്മമാർകോ വേണ്ടി മാത്രമാണ് . ഉദാഹരണമായി തന്നെ  പറഞ്ഞാൽ നമ്മുടെ  നാട്ടിൽ ഒരു പ്രായം…

Wedding-01

നമ്മുടെ സമൂഹത്തിൽ മിക്കവരും വിവാഹം കഴിക്കുന്നത് അവരവർക്ക് വേണ്ടി മാത്രമല്ല.പകരം അത് സമൂഹത്തിനു വേണ്ടിയോ, അച്ഛൻ അമ്മമാർക്കോ അപ്പൂപ്പൻ അമ്മൂമ്മമാർകോ വേണ്ടി മാത്രമാണ് . ഉദാഹരണമായി തന്നെ  പറഞ്ഞാൽ നമ്മുടെ  നാട്ടിൽ ഒരു പ്രായം കഴിഞ്ഞാൽ  യുവതി/യുവാവ് വിവാഹം ഒന്നും ആയില്ലേ?” എന്നത് ഒരു സ്ഥിരം ചോദ്യം തന്നെയാണ്. എന്തെന്നാൽ  നമ്മളെക്കാൾ നമ്മൾ വിവാഹം കഴിക്കേണ്ടത് സമൂഹത്തിന്റെ ഏറ്റവും വലിയ ആവശ്യമാണെന്ന്  തോന്നിപോകും.ഈ ചോദ്യം നമ്മുടെ അച്ഛനോടോ അമ്മയോടോ ആകുമ്പോൾ അത് കുറച്ച് കൂടി വിഷമത്തോട് കൂടിയുള്ള ഭീഷണി.

wedding 3
wedding 3

നമ്മുടെ അടുത്ത വീട്ടിലെ കൊച്ചിന്റെ വിവാഹം ഉറപ്പിച്ചു, അപ്പുറത്തെ വീട്ടിലെ ആ മോൾക്ക് വിശേഷം ആയി ഇതെല്ലാം കഴിഞ്ഞാണ് മക്കളുടെ കാര്യം ചോദിക്കുന്നത്. ഇത് ചിലപ്പോൾ  നമ്മുടെ കുടുംബത്തിൽ നിന്ന് തന്നെ വരാം. ഞങ്ങൾ മരിക്കുന്നതിന് മുൻപ് നിന്റെ വിവാഹം കാണുവാൻ കഴിയുമോ ? കുഞ്ഞിക്കാല് കാണാൻ പറ്റുമോ എന്നുള്ള ചോദ്യങ്ങൾ ആണ് ഉദ്ദേശിച്ചത്.സമൂഹം എന്നത് നിലനിൽക്കുന്നത് തന്നെ  സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാം അനുസരിച്ചു മനുഷ്യർ ജീവിക്കുമ്പോൾ മാത്രമാണ്. അപ്പൊ കല്യാണം കഴിക്കുന്നതും കുട്ടി ആകുന്നതും കുട്ടികളെ വളർത്തി അവരെ പഠിപ്പിച്ചു വയസായി അവരേം കെട്ടിച്ചു വിട്ടു ജീവിക്കുക എന്ന സാമൂഹിക ധർമത്തിലേക്കു എല്ലാരേം നയിക്കുക എന്നത് സമൂഹം ഒരു കടമ ആയി എടുത്തു വക്കുകയും ചെയ്യും.

kerala-wedding2
kerala-wedding2

അത് കൊണ്ട് ഒക്കെ തന്നെയാണല്ലോ വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിയുന്ന മുന്നേ ചോദ്യം വരുന്നേ “വിശേഷം ഒന്നും ആയില്ലേ? യെന്ന്.അതെ പോലെ വളരെ പ്രധാനമായും  മനുഷ്യന് ലൈംഗികത എന്നത് പ്രകൃതി നൽകിയ ഒരു ആവശ്യം ആണ്. നമ്മുടെ നാട്ടിൽ വിവാഹം ഒരു തരത്തിൽ പറഞ്ഞാൽ അതിനുള്ള ലൈസൻസ് ആയിയാണ് എല്ലാവരും  കരുതുന്നതും. പാശ്ചാത്യ രാജ്യങ്ങളിൽ അതുകൊണ്ടാണ് വിവാഹം എന്നത് എന്റെ സ്വത്തുക്കൾ ആർക്കു ലഭിമാകണമെന്ന  ഒരു തീരുമാനത്തിന്റെ ഭാഗമായി വിവാഹം നടക്കുന്നത്. വിവാഹം എന്നത് നമ്മുടെ സ്വകാര്യമായ പരിധിയിൽ മറ്റൊരാളെ കൊണ്ട് വരുന്ന പോലെയാണ്. അത് എല്ലാം വർക്കും തന്നെ അത്ര സുഖകരമാകണമെന്നില്ല എന്നത് ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ്.