പ്രശസ്ത സം​ഗീതജ്ഞൻ ടി.വി. ശങ്കരനാരായണൻ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.വി. ശങ്കരനാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. കര്‍ണാടക സംഗീതത്തിലെ മധുരൈ മണി അയ്യര്‍ ശൈലിക്ക് തുടക്കമിട്ടയാളാണ് ടി.വി ശങ്കരനാരായണന്‍. മണി അയ്യരുടെ മരുമകന്‍ കൂടിയാണ് ശങ്കരനാരായണന്‍. സംഗീതജ്ഞരായ തിരുവാലങ്ങല്‍ വെമ്പു…

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.വി. ശങ്കരനാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. കര്‍ണാടക സംഗീതത്തിലെ മധുരൈ മണി അയ്യര്‍ ശൈലിക്ക് തുടക്കമിട്ടയാളാണ് ടി.വി ശങ്കരനാരായണന്‍. മണി അയ്യരുടെ മരുമകന്‍ കൂടിയാണ് ശങ്കരനാരായണന്‍.

സംഗീതജ്ഞരായ തിരുവാലങ്ങല്‍ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. 1945-ല്‍ മയിലാടുതുറൈയിലാണ് ശങ്കരനാരായണന്റെ ജനനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ചെന്നൈയില്‍ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം മണി അയ്യര്‍ക്കൊപ്പം മയിലാടുതുറൈയിലെത്തിയത്.

1950-കളില്‍ കുടുംബം ചെന്നൈയിലേക്ക് മടങ്ങി. നിയമമാണ് പഠിച്ചതെങ്കിലും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെയ്ക്കാനായിരുന്നു ശങ്കരനാരായണന്റെ തീരുമാനം.

മധുരൈ മണി അയ്യര്‍ക്കൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട് ശങ്കരനാരായണന്‍. 2003-ല്‍ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം നേടിയ അദ്ദേഹത്തെ ഇതേ വര്‍ഷം തന്നെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.