‘ചക്കപ്പഴം’ ടീം ഒന്നിച്ചു..! അതിനൊരു കാരണം ഉണ്ടെന്ന് അശ്വതി ശ്രീകാന്ത്..!

പ്രേക്ഷകപ്രീതി ഏറെ നേടിയെടുത്ത പരമ്പരയായിരുന്നു ചക്കപ്പഴം. പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഈ സീരിയലിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ 200 എപ്പിസോഡുകളില്‍ അധികം നീണ്ടുപോയ പരമ്പര നിര്‍ത്തിയിരുന്നു. അന്ന് മലയാളി കുടുംബ…

പ്രേക്ഷകപ്രീതി ഏറെ നേടിയെടുത്ത പരമ്പരയായിരുന്നു ചക്കപ്പഴം. പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഈ സീരിയലിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ 200 എപ്പിസോഡുകളില്‍ അധികം നീണ്ടുപോയ പരമ്പര നിര്‍ത്തിയിരുന്നു. അന്ന് മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് നിരാശയുണ്ടാക്കിയ വാര്‍ത്ത തന്നെ ആയിരുന്നു അത്. ഇപ്പോഴിതാ വീണ്ടും ചക്കപ്പഴം ടീം ഒന്നിച്ച് എത്തിയ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ചക്കപ്പഴത്തില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ അശ്വതി ശ്രീകാന്താണ് തന്റെ സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും ചേര്‍ന്നുള്ള ഫോട്ടോയ്ക്ക് ഒപ്പം അശ്വതി കുറിച്ച അടിക്കുറിപ്പാണ് എല്ലാവരിലും വീണ്ടമൊരു പ്രതീക്ഷ ഉണര്‍ത്തുന്നത്. ഞങ്ങള്‍ എല്ലാവരും ഒത്തുകൂടിയതിന് പിന്നില്‍ ഒരു കാരണമുണ്ട് എന്നാണ് അശ്വതി ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഇതോടെ, ചക്കപ്പഴം രണ്ടാം ഭാഗം വരുന്നുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

എന്തായാലും ഒരു സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട് എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഗൃഹനാഥന്‍ ഉത്തമന്‍ ചേട്ടനും കുടുംബവും ഒന്നിച്ച് വീണ്ടും എത്തിയ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പച്ചയായ കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കുടുംബ പരമ്പരയായിരുന്നു ചക്കപ്പഴം.. എന്നാല്‍ പരിപാടിയില്‍ നിന്ന് ഓരോ അഭിനേതാക്കളായി കൊഴിഞ്ഞ് പോയിരുന്നു.

പിന്നീട് കരാര്‍ പൂര്‍ത്തിയായതോടെ മുന്‍പേയുള്ള അഭിനേതാക്കളെ മാറ്റി പുതിയ നടീ നടന്മാരെ കൊണ്ടുവരികയും ചെയ്തിരുന്നു. എന്തായാലും അശ്വതി പങ്കുവെച്ചിരിക്കുന്ന ഈ ഫോട്ടോ പ്രേക്ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്.