പ്രാര്‍ത്ഥിച്ചിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായി!! മകളുടെ മരണം തീരാ ദുഃഖമെന്ന് ചിത്ര!

മകളുടെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ ഗായിക ചിത്രയുടെ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരുപാട് ആഗ്രഹിച്ചത് ഒരു കുഞ്ഞിന് വേണ്ടിയാണ്.. അത് പിന്നീട് നഷ്ടപ്പെട്ടത് പോയത് ജീവിതത്തില്‍ ഇന്നും തീരാദുഖം…

മകളുടെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ ഗായിക ചിത്രയുടെ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരുപാട് ആഗ്രഹിച്ചത് ഒരു കുഞ്ഞിന് വേണ്ടിയാണ്.. അത് പിന്നീട് നഷ്ടപ്പെട്ടത് പോയത് ജീവിതത്തില്‍ ഇന്നും തീരാദുഖം തന്നെയാണെന്ന് ചിത്ര പറയുന്നു, ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മകളുടെ വേര്‍പാടിനെ കുറിച്ച് പറഞ്ഞത്. അഭിമുഖത്തില്‍ വെച്ചുള്ള ചിത്രയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. കുഞ്ഞ് ഉണ്ടാകാന്‍ വൈകുന്തോറും ടെന്‍ഷനും പേടിയും കൂടിയിരുന്നു.

ദൈവത്തോട് ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചതും ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു. ആരെങ്കിലും ഈ വൃതം എടുത്താല്‍ ഫലം ഉണ്ടാകുമെന്ന് പറഞ്ഞാല്‍ അത് എടുക്കും..ഒരുപാട് പൂജകള്‍ ചെയ്തു. പല ഡോക്ടര്‍മാരേയും മാറി മാറി കാണിച്ചു.. പേരുകേട്ട ഒരു വ്യക്തിയായതിനാല്‍ ആശുപത്രികളില്‍ പോകുമ്പോള്‍ പലരും കാര്യങ്ങള്‍ അറിയും അതൊന്നും വകവെയ്ക്കാതെയാണ് ഞാന്‍ പോകാറുള്ളത്. കിട്ടുന്നെങ്കില്‍ കിട്ടട്ടെ.. നാളെ ഇതിന് വേണ്ടി ശ്രമിച്ചില്ല എന്ന് വരരുതല്ലോ.. പത്ത് വര്‍ഷത്തിന് ശേഷമാണ് മകള്‍ ഉണ്ടായത്.

ആരോഗ്യവും ആയുസ്സും ഉള്ള ഒരു കുഞ്ഞിനെ തരാനാണ് അപ്പോഴും പ്രാര്‍ത്ഥിച്ചത്. അപ്പോഴും ദൈവം തന്നോട് പിശുക്ക് കാണിച്ചു. ഏറ്റവും വിലപ്പെട്ടത് തിരിച്ചെടുത്തപ്പോള്‍ ദൈവത്തോട് തന്നെ പ്രതിഷേധം തോന്നിയോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടായിരുന്നു ഇല്ലെന്ന് ഞാന്‍ പറയില്ലെന്നായിരുന്നു ചിത്രയുടെ മറുപടി. അമ്പലത്തിലേക്ക് പോകണം എന്നൊരു ആഗ്രഹം ഇപ്പോഴും… എന്നാല്‍ പൂജാമുറിയില്‍ വിളക്ക് കത്തിക്കും.

ഇപ്പോള്‍ അമ്പലങ്ങളില്‍ പോകുന്നുണ്ട് എങ്കിലും പണ്ടത്തെ പോലെ മനസ്സില്‍ ഒരു ഉള്‍വിളി പിന്നീട് ഉണ്ടായിട്ടില്ല. ഇപ്പോള്‍ പോയാല്‍ എനിക്ക് പ്രത്യേകിച്ച് പ്രാര്‍ത്ഥിക്കാന്‍ ഒന്നുമില്ലെന്നും ചിത്ര പറയുന്നു. ദൈവം എല്ലാം എല്ലാവര്‍ക്കും നല്‍കില്ല.. കരിയറില്‍ വലിയൊരു വിജയം ആയെങ്കിലും മകളെ നഷ്ടപ്പെട്ടതും അങ്ങനെയൊരു വിധിയായിരിക്കാം എന്നാണ് ചിത്ര പറയുന്നത്.

എന്നിരുന്നാലും ഒരു അമ്മയാവുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത് സാധിച്ചു തന്നു എന്നും ചിത്ര പറയുന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ലെന്നും വിധിച്ചത് പോലെയാണ് നടക്കുക എന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.