മേജർ സന്ദീപ് ഉണ്ണികൃഷ്ണായി നിറഞ്ഞാടി ആദിവി ശേഷ്… തന്റെ മാജിക്ക് ഒരിക്കൽക്കൂടി ആവർത്തിച്ചു

മുംബൈ: ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലായാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് മേജർ. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയത് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശശി കിരൺ ടിക്കയാണ്…

മുംബൈ: ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലായാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് മേജർ. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയത് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം കണ്ടതിന് ശേഷം നടൻ അല്ലു അർജ്ജുന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹൃദയത്തിൽ തൊടുന്ന ചിത്രമാണിതെന്ന് മേജർ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ചിത്രം നിർമിക്കാൻ തയ്യാറായതിന് നിർമാതാവും നടനുമായ മഹേഷ് ബാബുവിന് വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും. ആദിവി ശേഷിന്റെ മാജിക്ക് ഒരിക്കൽക്കൂടി ചിത്രത്തിൽ കാണുവാൻ കഴിഞ്ഞു. പ്രകാശ് രാജ്, രേവതി, ശോഭിത ധുലിപാല തുടങ്ങി എല്ലാ താരങ്ങളും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും അല്ലു അർജുൻ കുറിച്ചു.

ശശികിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നായകനായ ആദിവി ശേഷ് തന്നെയാണ്. 25 കോടി രൂപയാണ് ചിത്രം റിലീസ് ചെയ്ത് രണ്ടുദിവസംകൊണ്ട് ആഗോളതലത്തിൽ നേടിയത്. കേരളമടക്കം റിലീസ് ചെയ്ത എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ഹിന്ദി, മലയാളം, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് മേജറിന്റെ നിർമ്മാണം നിർവഹിക്കുന്നത്. അദിവി ശേഷിനെ കൂടാതെ ശോഭിത ധൂലിപാല സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു.

2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലായാളിയ സൈനികനാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെയാണ് ജീവൻ ബലി നലകി മേജർ സന്ദീപ് ഉണ്ണികൃഷ്ണനെന്ന എൻ എസ് ജി കമാൻഡോ രക്ഷിച്ചത്.