Film News

286 തവണകളായി ലഭിക്കേണ്ട ശമ്പളം ഒറ്റത്തവണ അക്കൗണ്ടിലെത്തിയപ്പോള്‍ രാജിവെച്ച് മുങ്ങി യുവാവ്

Published by
Gargi

അബദ്ധത്തില്‍ ശമ്പളത്തിന്റെ 286 ഇരട്ടി ലഭിച്ചയാള്‍ കമ്പനിയില്‍ നിന്ന് രാജിവെച്ച് യുവാവ്. അധികമായി ലഭിച്ച തുക തിരികെ നല്‍കാമെന്ന് തൊഴിലുടമയ്ക്ക് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ മുങ്ങിയത്.

ചിലിയിലെ ഏറ്റവും വലിയ കോള്‍ഡ് കട്ട് നിര്‍മ്മാതാക്കളില്‍ ഒരാളായ കണ്‍സോര്‍സിയോ ഇന്‍ഡസ്ട്രിയല്‍ ഡി അലിമെന്റോസില്‍ (സിയാല്‍) കമ്പനിക്കാണ് അബദ്ധവശാല്‍ 165,398,851 ചിലിയന്‍ പെസോ (1.42 കോടി രൂപ) നഷ്ടമായത്. പേയ്മെന്റിലെ പിഴവ് അറിയിക്കാന്‍ ജീവനക്കാരന്‍ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഡെപ്യൂട്ടി മാനേജരുമായി ബന്ധപ്പെട്ടിരുന്നു.

കമ്പനിയുടെ മാനേജ്മെന്റ് അവരുടെ രേഖകള്‍ പരിശോധിച്ച് ജീവനക്കാരന് മാസശമ്പളത്തിന്റെ 286 ഇരട്ടി തെറ്റായി നല്‍കിയതായി സ്ഥിരീകരിച്ചു. അധികമായി നല്‍കിയ പണം തിരികെ നല്‍കാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടു. അധികമായി നല്‍കിയ തുക തിരികെ നല്‍കാന്‍ തന്റെ ബാങ്കില്‍ പോകാമെന്ന് തൊഴിലാളി സമ്മതിച്ചു. എന്നാല്‍ പണം തിരികെ നല്‍കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
കമ്പനിക്ക് ബാങ്കില്‍ നിന്ന് റീഫണ്ട് അറിയിപ്പ് ലഭിക്കാത്തപ്പോള്‍, അവര്‍ ജീവനക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചു – എന്നാല്‍ അയാളുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും ലഭിച്ചില്ല.

എന്നാല്‍, ജൂണ്‍ രണ്ടിന് അദ്ദേഹം രാജിക്കത്ത് കൈമാറി, ഇപ്പോള്‍ അപ്രത്യക്ഷനായെന്നാണ് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ഇയാള്‍ക്ക് കൈമാറിയ പണം തിരിച്ചുപിടിക്കാന്‍ കമ്പനി ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.