നയൻ താരയുടെ കണക്റ്റിന്റെ പുതിയ അപ്‌ഡേറ്റ് ഇതാണ്!

തെന്നിന്ത്യൻ ലേഡി സൂപ്പർ താരം നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രമാണ് കണക്റ്റ് . ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ…

തെന്നിന്ത്യൻ ലേഡി സൂപ്പർ താരം നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രമാണ് കണക്റ്റ് . ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ അപ്‌ഡേറ്റ്.

അശ്വിൻ ശരവൺ തന്നെയാണ് സിനമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 99 മിനിട്ടാണ് കണക്റ്റിന്റെ ദൈർഘ്യം. നയൻതാര ചിത്രമായ മായയിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത് പിന്നീട് തപ്‌സിയെ നായികയാക്കി ഗെയിം ഓവറും സംവിധാനം ചെയ്തു.പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയതായിരുന്നു ആദ്യ രണ്ട് ചിത്രങ്ങളും.നയൻതാരയുടെയും വിഘ്‌നേശ് ശിവന്റേയും നിർമാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് ‘കണക്റ്റ്’ നിർമിക്കുന്നത്.

ചിത്രത്തിന്റെ ടീസർ നവംബർ 18ന് പുറത്തുവിട്ടിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അനുപം ഖേർ,സത്യരാജ്,വിനയ് റായ്, ഹനിയ നഫീസ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.ബോളിവുഡ് താരം അനുപം ഖേർ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് കണക്റ്റ്. അശ്വിൻ ശരവൺ സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കണക്റ്റ്