ബെന്‍സ് കുടുംബത്തിലേക്ക് ശ്രേയസ് അയ്യരും! യാത്രകള്‍ക്ക് ഇനി കൂട്ട് 2.55 കോടിയുടെ മെഴ്സിഡീസ് ബെന്‍സ്

വാഹനലോകത്തെ അത്യാഡംബരം സ്വന്തം ഗ്യാരേജിലെത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. മെഴ്സിഡീസ് ബെന്‍സിന്റെ എ.എം.ജി. P63 എസ്.യു.വിയാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത്. 2.55 കോടി എക്സ്ഷോറൂം വിലയുള്ള ഈ അത്യാഡംബര വാഹനം മുംബൈയിലെ മെഴ്സിഡീസ്…

വാഹനലോകത്തെ അത്യാഡംബരം സ്വന്തം ഗ്യാരേജിലെത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. മെഴ്സിഡീസ് ബെന്‍സിന്റെ എ.എം.ജി. P63 എസ്.യു.വിയാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത്. 2.55 കോടി എക്സ്ഷോറൂം വിലയുള്ള ഈ അത്യാഡംബര വാഹനം മുംബൈയിലെ മെഴ്സിഡീസ് ബെന്‍സിന്റെ ഷോറൂമില്‍ നിന്നാണ് താരം വാങ്ങിയത്. ഷോറൂം അധികൃതരാണ് ശ്രേയസ് ബെന്‍സ് കുടുംബത്തിലെത്തിയ സന്തോഷം പങ്കുവെച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ പുതിയ മെഴ്സിഡീസ് ബെന്‍സ് ജി63 ഡ്രൈവ് ചെയ്യുന്നത് ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു. മെഴ്സിഡീസ് സ്റ്റാര്‍ ഫാമിലിയിലേക്ക് നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കവര്‍ ഡ്രൈവുകങ്ങള്‍ ഞങ്ങള്‍ ആസ്വദിക്കുന്നത് പോലെ പുതിയ വാഹനത്തിന്റെ ഡ്രൈവിങ്ങ് നിങ്ങളും ആസ്വദിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നൂവെന്ന്
മെഴ്സിഡീസ് ഡീലര്‍ഷിപ്പായ ലാന്‍ഡ് മാര്‍ക്ക് കാര്‍സ് ഫോട്ടോ പങ്കുവെച്ച് കുറിച്ചു.

ഹൈ സ്പീഡ് കാറുകളുടെ ആരാധകനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യര്‍. ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ, ഔഡി എസ്5 എന്നീ വാഹനങ്ങളും ശ്രേയസിന്റെ കലക്ഷനിലുണ്ട്.