കാവ്യ മാധവനെ വിടാതെ ക്രൈംബ്രാഞ്ച്: വീട്ടിലെത്തി ചോദ്യം ചെയ്‌തേക്കും: നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതികളില്‍ ഒരാളും നടനുമായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ആഴ്ചകള്‍ക്ക് മുമ്പ്…

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതികളില്‍ ഒരാളും നടനുമായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

ആഴ്ചകള്‍ക്ക് മുമ്പ് തുടങ്ങി ചോദ്യം ചെയ്യല്‍ ശ്രമത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. തനിക്ക് അംഗീകരിക്കാനാവുന്ന സ്ഥലത്ത് ചോദ്യം ചെയ്യല്‍ നടത്തണമെന്ന പതിവ് ആവശ്യം കാവ്യ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കാവ്യയുടെ പത്മസരോവരത്തിലെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സമ്മതം അറിയിച്ചതായാണ് വിവരം.

പീഡനത്തിന് ഇരയായ നടിയും ദിലീപിനും നടിയുടെ സുഹൃത്തും ദിലീപിന്റെ മുന്‍ ഭാര്യയുമായ കാവ്യയ്ക്കും ഇടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായ സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുടെ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും, ഈ വിഷയത്തിലെ തുടര്‍ അന്വേഷണത്തിനായാണ് കാവ്യയെ ചോദ്യം ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

മുമ്പും കാവ്യയെ ചോദ്യം ചെയ്യുന്നതിനുള്ള ശ്രമം അന്വേഷണ സംഘം നടത്തിയിരുന്നു. എന്നാല്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ സാക്ഷിക്ക് ലഭിക്കുന്ന പ്രിവിലേജുകള്‍ ഉപയോഗപ്പെടുത്തിയ കാവ്യ തനിക്ക് അനുയോജ്യമായ സ്ഥലത്ത് മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന് നിലപാട് വ്യക്തമാക്കി. ഇത് അംഗീകരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീണ്ടുപോവുകയായിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ ഡ്രൈവുമായി പള്‍സര്‍ സുനി ലക്ഷ്യയിലും എത്തിയിരുന്നു എന്നറിഞ്ഞതിന് അന്വേഷണ സംഘം ലക്ഷ്യയിലെത്തുകയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

ഈ മാസം 31 ന് മുന്‍പായി അന്വേഷണം പൂൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശം നല്‍കുന്ന പശ്ചാത്തലത്തിലാണ് ഈ ക്രൈംബ്രാഞ്ച് നീക്കം. മുന്‍പ് രണ്ട തവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇനിയും കാവ്യ അന്വേഷണ സംഘത്തോട് നിസ്സഹകരിച്ചാല്‍ കേസില്‍ കാവ്യയെ പ്രതിയാക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേയ്ക്ക് ക്രൈംബ്രാഞ്ച് നീങ്ങിയേക്കും.