ജൂനിയര്‍ അധ്യാപകനായി ധനുഷ്; ആക്ഷന്‍ പെരുമഴയുമായി ‘വാത്തി’ ടീസര്‍

സൂപ്പര്‍താരം ധനുഷ് നായകനായി എത്തുന്ന വാത്തിയുടെ ടീസര്‍ പുറത്ത്. വെങ്കി അട്ട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പുറത്തുവിട്ടത്. മാസ് ആക്ഷനും ഡയലോഗുമെല്ലാം നിറഞ്ഞതാണ് ടീസര്‍. ജൂനിയര്‍ അധ്യാപകന്റെ വേഷത്തിലാണ് ധനുഷ്…

സൂപ്പര്‍താരം ധനുഷ് നായകനായി എത്തുന്ന വാത്തിയുടെ ടീസര്‍ പുറത്ത്. വെങ്കി അട്ട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പുറത്തുവിട്ടത്. മാസ് ആക്ഷനും ഡയലോഗുമെല്ലാം നിറഞ്ഞതാണ് ടീസര്‍. ജൂനിയര്‍ അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.

സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക്. സായി കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, ആടുകളം നരേന്‍, ഇളവരസ്, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. യുവരാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തിമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

നവീന്‍ നൂളി എഡിറ്റിങ്ങും വെങ്കട്ട് സംഘട്ടനസംവിധാനവും നിര്‍വഹിക്കുന്നു. വെങ്കി അട്ട്‌ലൂരി തന്നെയാണ് വാത്തി തിരക്കഥയെഴുതിയിരിക്കുന്നത്. സിതാര എന്റര്‍ടെയിന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ നാഗവംശി. എസ്, സായി സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് ‘വാത്തി’.
ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘വാത്തി’. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ‘വാത്തി’യിലേത് എന്നാണ് പ്രതീക്ഷ.