റോക്കട്രിയ്ക്ക് ശേഷം ഒരു സസ്‌പെന്‍സുമായി മാധവന്‍..! ശ്രദ്ധ നേടി ടീസര്‍..!

റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയ്ക്ക് ശേഷം ആര്‍ മാധവന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ ബോളിവുഡ് ചിത്രം ധോക്ക റൗണ്ട് ഡി കോര്‍ണര്‍ എന്ന…

റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയ്ക്ക് ശേഷം ആര്‍ മാധവന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ ബോളിവുഡ് ചിത്രം ധോക്ക റൗണ്ട് ഡി കോര്‍ണര്‍ എന്ന പേരിലാണ് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പ്രേക്ഷക ശ്രദ്ധ നേടുകയാണ്.. സസ്‌പെന്‍സ് ഡ്രാമ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്.

മാധവന് പുറമെ ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. മുപ്പത്തിയാറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. കൂക്കി ഗുലാത്തിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ടി സിരീസ് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവരാണ് നിര്‍മ്മാണം. വളരെ സീരിയസ് ആയൊരു കഥാ പ്രമേയം തന്നെയാണ് ഈ സിനിമയില്‍ ഉള്ളതെന്ന് ടീസറിലൂടെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി…

അദ്ദേഹത്തിന്റെ ചിത്രത്തില്‍ മാധവന്‍ നായകനായി എത്തുമ്പോള്‍ ആരാധകര്‍ക്ക് ഈ സിനിമയില്‍ പ്രതീക്ഷകള്‍ ഏറെയാണ്.. ഒരു സംവിധായകന്‍ എന്ന നിലയിലും കഴിവ് തെളിയിച്ച മാധവന്റെ കൂടുതല്‍ സിനിമകള്‍്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.