അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം..! – ധ്യാന്‍ ശ്രീനിവാസന്‍

മലയാള സിനിമാ രംഗത്തെ അഭിനേതാക്കള്‍ക്കിടയിലെ വേതനത്തെ കുറിച്ച് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനേതാക്കളുടെ വേതനവുമായി ബന്ധപ്പെട്ട് സിനിമാ ലോകത്തിന് അകത്തും പുറത്തും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയ്ക്കാണ്…

മലയാള സിനിമാ രംഗത്തെ അഭിനേതാക്കള്‍ക്കിടയിലെ വേതനത്തെ കുറിച്ച് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനേതാക്കളുടെ വേതനവുമായി ബന്ധപ്പെട്ട് സിനിമാ ലോകത്തിന് അകത്തും പുറത്തും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയ്ക്കാണ് നടന്റെ പ്രതികരണം. ‘ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ് എന്നാണ് സിനിമാ മേഖലയെ കുറിച്ച് ധ്യാന്‍ പറഞ്ഞിരിക്കുന്നത്.

‘സായാഹ്നവാര്‍ത്തകള്‍’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുമായി ബന്ധപ്പെട്ട നടത്തിയ പ്രമോഷന്‍ പരിപാടിയില്‍ മാധ്യമങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. ‘ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ് എന്ന് നടന്‍ തുറന്ന് പറയുന്നു. ഇവിടെ അവരുടെ പേരിലാണ് ബിസിനസ്സും മറ്റും നടക്കുന്നത്. അതേസമയം, മഞ്ജുവാര്യറെ പോലുള്ള നടിമാരുടെ പേരിലും ഇവിടെ ബിസിനസ്സ് നടക്കുന്നുണ്ട് എന്നും ധ്യാന്‍ പറയുന്നു.

അങ്ങനെ ഒരു ലെവലിലേക്ക് മറ്റ് നടിമാര്‍ എത്തിയാല്‍ അവര്‍ക്കും ഉയര്‍ന്ന ശമ്പളം ചോദിക്കാം എന്നാണ് ധ്യാന്‍ പറയുന്നത്. അതില്‍ തെറ്റില്ല, പക്ഷേ, അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്ന അത്ര മാത്രമേയുള്ളു. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെചെയ്യാന്‍ കഴിയും.

അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം.. എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, താനും ചേട്ടനും എല്ലാം ഇപ്പോഴും ചെറിയ പ്രതിഫലം മാത്രം വാങ്ങുന്നവരാണ് എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് ശേഷവും മുന്നേയും വന്നവരെല്ലാം ഇതിലും ഉയര്‍ന്ന് പ്രതിഫലം വാങ്ങുന്നവരാണ് എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.