ചാക്കോച്ചനെ കടത്തിവെട്ടി!!! ദേവദൂതര്‍ക്ക് ചുവടുവച്ച് തകര്‍ത്ത് ധ്യാന്‍ ശ്രീനിവാസന്‍

കഴിഞ്ഞ ആഴ്ചകളായി സോഷ്യല്‍ ലോകം അടക്കിവാഴുകയാണ് കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ ഡാന്‍സ്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ സിനിമയിലെ ഗാനരംഗമാണ് ട്രെന്‍ഡിങായി ഓടുന്നത്. മമ്മൂട്ടി നായകനായ…

കഴിഞ്ഞ ആഴ്ചകളായി സോഷ്യല്‍ ലോകം അടക്കിവാഴുകയാണ് കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ ഡാന്‍സ്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ സിനിമയിലെ ഗാനരംഗമാണ് ട്രെന്‍ഡിങായി ഓടുന്നത്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനമാണ് റിപ്രൊഡ്യൂസ് ചെയ്ത് പുറത്തിറക്കിയത്.

ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സോടെ വൈറലായ ഗാനം പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. 10 മില്യണ്‍ കാഴ്ച്ചക്കാരെയാണ് ഗാനം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നേടിയത്. മലയാളത്തില്‍ ആദ്യമായി ഏറ്റവും വേഗത്തില്‍ 10 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കിയ ഗാനമായി മാറിയിരിക്കുകയാണ്.

ചാക്കോച്ചന്റെ ഡാന്‍സ് വൈറലായതോടെ നിരവധി പേരാണ് ദേവദൂതര്‍ പാട്ടിന് ചുവടുവച്ചത്. നടന്‍ ദുല്‍ഖറും ഗായിക മഞ്ജരിയും അടക്കം നിരവധി പേരാണ് ചുവടുകള്‍ അനുകരിച്ച് എത്തിയത്. ഇപ്പോഴിതാ നടനും സംവിധായകനും തിരക്കഥാകൃത്തും എല്ലാമായ ധ്യാന്‍ ശ്രീനിവാസനും ചാക്കോച്ചനെ അനുകരിച്ചെത്തിയിരിക്കുകയാണ്.

എന്തായാലും ധ്യാനിന്റെ ദേവദൂതര്‍ വേര്‍ഷനും വൈറലായിരിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചാക്കോച്ചനെ കടത്തി വെട്ടി എന്നൊക്കെയാണ് കമന്റുകള്‍.