ആരെയും വേദനിപ്പിക്കാത്ത കുട്ടിയാണ് മീനാക്ഷി, നല്ല മോളാണ് അവൾ, മീനാക്ഷിയെ കുറിച്ച് ദിലീപ്

അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്, തന്റെ വിശേഷങ്ങൾ ഒന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല എന്നാൽ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ…

അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്, തന്റെ വിശേഷങ്ങൾ ഒന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല എന്നാൽ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർന്ന് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു, മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബി ബിഎസിനു പഠിക്കുകയാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ പിറന്നാൾ, മീനാക്ഷിയുടെ പിറന്നാൾ ദിലീപും കാവ്യയും ചേർന്ന് ഏറെ ആഘോഷം ആക്കിയിരുന്നു, ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചും മീനാക്ഷി എത്തിയിരുന്നു.

ഇപ്പോൾ ദിലീപ് മീനാക്ഷിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും വൈറൽ ആകുന്നത്, ഒരു ഓണപരിപാടിക്ക് എത്തിയ ദിലീപിനോട് അവതാരിക ചോദിച്ച ചോദ്യങ്ങൾക്കാണ് താരം മറുപടി പറഞ്ഞത്. മീനൂട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ടേസ്റ്റൊന്നുമില്ല, കുഴപ്പമില്ല, അവള്‍ ആരേയും ഹേര്‍ട്ട് ചെയ്യാത്തയാളാണ്. ഒറ്റവാക്കില്‍ ചോദിച്ചാല്‍ നല്ല മോളാണെന്നായിരുന്നു ദിലീപ് പറഞ്ഞത്, ദിലീപിന്റെ സ്വഭാവം തന്നെയാണ് മീനാക്ഷിക്കും. തന്റെ പോസ്റ്റിന് കീഴിലെ വിമര്‍ശനങ്ങളില്‍ പോലും മീനാക്ഷി പ്രതികരിക്കാറില്ല. തന്റെ കുടുംബ ജീവിതം അധികം പരസ്യമാക്കാൻ ആഗ്രഹിക്കാത്ത ആളാണ് ദിലീപ്, ഇതേ രീതി തന്നെയാണ് താരത്തിന്റെ മകൾക് മീനാക്ഷിക്കും ഉള്ളത്. ദിലീപിന് സിനിമ തിരഞ്ഞെടുക്കാൻ പോലും മീനാക്ഷി സഹായിക്കാറുണ്ട്, ദിലീപ് തന്നെയാണ് ഈ കാര്യം പറഞ്ഞിട്ടുള്ളതും.

2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍.

തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.