ക്ഷേത്ര ദർശനം നടത്തി കാവ്യയും ദിലീപും, വൈറലായി ദമ്പതികളുടെ ചിത്രങ്ങൾ

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി…

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും. വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്. ദിലീപിന്റെ കുടുംബത്തില്‍ ആഘോഷങ്ങളുടെ പരമ്പരയാണ് ഇപ്പോള്‍. ഇപ്പോൾ കാവ്യയും ദിലീപും ഒരു സുഹൃത്തിന്റെ വിവാഹ വേദിയിൽ തിളങ്ങുന്ന വീഡിയോ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്, വേദിയിലെ കേന്ദ്ര കഥാപാത്രങ്ങൾ താരങ്ങൾ ആയിരുന്നു. വേദിയിൽ എത്തി വധൂ വരന്മാർക്ക് ആശംസകൾ അറിയിച്ചതിനു ശേഷം ഫോട്ടോയ്ക്ക് പോസ്സ് ചെയ്തതിനു ശേഷമാണു രണ്ടു പേരും തിരിച്ച് പോയത്. മുന്‍പ് നഷ്ടമായ പല സന്തോഷങ്ങളും തിരികെ പിടിച്ചിരിക്കുകയാണ് താരം.

2016ലായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടന്നത്. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. മഹാലക്ഷ്മി എന്നാണ് മകള്‍ക്ക് ദിലീപും കാവ്യയും പേരിട്ടത്. കുഞ്ഞിന്‌റെ ആദ്യത്തെ പിറന്നാള്‍ താരകുടുംബം ആഘോഷമാക്കി മാറ്റിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.ഉര്‍വ്വശി നായികയായി എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ എയര്‍ ഈപ്പന്‍, ഖലാസി തുടങ്ങിയവയും ദിലീപിന്റെതായി പ്രഖ്യാപിക്കപ്പെട്ട മറ്റ് ചിത്രങ്ങളാണ്. മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സുഗീത് സംവിധാനം ചെയ്ത മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

അതേസമയം ദിലീപിന്റെയും കാവ്യയുടെതുമായി പുറത്തിറങ്ങിയ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടെ എടുത്തൊരു ചിത്രമാണ് താരദമ്പതികളുടെതായി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജനപ്രിയ നായകന്‌റെ ആരാധക ഗ്രൂപ്പുകളില്‍ അടക്കം ചിത്രം പ്രചരിക്കുന്നുണ്ട്.