നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു

നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. മൂന്ന് വര്‍ഷം മുമ്പാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച കേസിന് പിന്നില്‍…

നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. മൂന്ന് വര്‍ഷം മുമ്പാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച കേസിന് പിന്നില്‍ ലിബര്‍ട്ടി ബഷീറാണെന്ന ദിലീപിന്റെ ആരോപണത്തിന് എതിരെ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നവംബര്‍ 7ന് ദിലീപ് തലശേരി കോടതിയില്‍ ഹാജരാകണം.

അതേസമയം നടിയെ ആക്രമിച്ചകേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി അധികകുറ്റപ്പത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റവും അധികമായി ചുമത്തി. ശരത്തിനെ മാത്രം പ്രതിചേര്‍ത്തപ്പോള്‍ മേക്കപ്പാര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ഉള്‍പ്പെടെ സാക്ഷികളുടെ എണ്ണം 102 ആയി.

ജനുവരിയില്‍ തുടങ്ങിയ തുടരന്വേഷണം കോടതിയില്‍ നിന്ന് പലതവണ സമയം നീട്ടി വാങ്ങിയ ശേഷമാണ് പൂര്‍ത്തിയാക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ അധിക കുറപ്പത്രം സമര്‍പ്പിച്ചു.

ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് ആറുമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ദിലീപിന്റെ പക്കലുണ്ടെന്നും പലതും നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയ ക്രൈംബ്രാഞ്ച് ദിലീപിനെതിരെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റവും ചുമത്തി.