അടുത്ത പടത്തിലെ ഹീറോയിൻ ആകാൻ മഞ്ജു, ലൈവിനിടെ പുതിയ സന്തോഷം പങ്കുവെച്ച് ദിലീപ്

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ…

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

മകൾ ജനിക്കുന്നതിനു മുൻപ് തന്നെ കാവ്യാ ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം കാവ്യയെയും ദിലീപിനെയും സോഷ്യൽ മീഡിയിൽ എവിടെയും കണ്ടിട്ടില്ല, എല്ലാ താരങ്ങളും അവരവരുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവർ എവിടെയും പ്രത്യക്ഷപെടാതെ ഒഴിഞ്ഞ് മാറുകയാണ്. ഇതെന്ത് കൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്, മകളുടെ വിശേഷങ്ങൾ ഒന്നും തന്നെ താരദമ്പതികൾ ആരെയും അറിയിക്കാറില്ല,മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പോലും ഇരുവരും പുറത്ത് വിടാറില്ല, കഴിഞ്ഞ ദിവസം കാവ്യയുടെയും ദിലീപിന്റെയും മഹാലക്ഷ്മിയുടെയും ഒരു വീഡിയോ പുറത്ത് വന്നത്. നടി കുക്കു പരമേശ്വരൻ അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ടു നടത്തിയ സൂം മീറ്റിങ്ങിൽ കുടുംബസമേതം പങ്കെടുക്കുന്ന ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയും വിഡിയോയാണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

വീഡിയോയിൽ നടി മഞ്ജു പിള്ളയും ഉണ്ടായിരുന്നു, മഞ്ജു പിള്ളയോടും ദിലീപ് തന്റെ വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു, മഞ്ജു പറയുന്നത് കേട്ടു അടുത്ത പടത്തിലെ ഹീറോയിന്റെ കാര്യം, മറ്റേ സാധനം പൊളിച്ചില്ലേ ആ ഹീറോയിന്റെ കാര്യം എന്ന് ദിലീപ് പറയുന്നതും നടി മഞ്ജു പിള്ള വീഡിയോയില്‍ വരുന്നതും കാണാന്‍ കഴിയും.